കേരളം

ശ്രീധരന്‍ പിള്ളയെ ആണോ തില്ലങ്കേരിയെ ആണോ ആദ്യം അറസ്റ്റ് ചെയ്യേണ്ടത്?; രണ്ടും വേണ്ടെന്ന് വച്ച് 'മൈക്ക്മന്ത്രി' മൈതാനത്ത് തള്ളാന്‍ പോയി: മുഖ്യമന്ത്രിയെ പരിഹസിച്ച് ബല്‍റാം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചിത്തിര ആട്ടപൂജയ്ക്കായി തുറന്ന ശബരിമല നട 29 മണിക്കൂര്‍ നീണ്ട തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി അടച്ചു. തുലാം മാസപൂജയ്ക്കായി നട തുറന്നപ്പോള്‍ ശബരിമലയില്‍ നിലനിന്ന സംഘര്‍ഷാവസ്ഥ ഇന്നും തുടര്‍ന്നു. ദര്‍ശനത്തിന് എത്തിയ 52 വയസ്സുകാരി യുവതിയാണ് എന്ന് തെറ്റിദ്ധരിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന്  പ്രതിഷേധം തണുപ്പിക്കുന്നതിനായി ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി ഇടപെട്ടത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഇന്ന് വിവാദമായി. 
പതിനെട്ടാം പടിയ്ക്ക് സമീപം പൊലീസ് തില്ലങ്കേരിയ്ക്ക് മൈക്ക് കൈമാറിയതടക്കമുളള കാര്യങ്ങളാണ് സജീവ ചര്‍ച്ചയായത്. ഇതിനിടെ വല്‍സന്‍ തില്ലങ്കേരിയും ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കര്‍ദാസും ആചാരം പാലിക്കാതെ പതിനെട്ടാം പടി കയറിയതായുളള വാര്‍ത്തകളും വ്യാപകമായി പ്രചരിച്ചു.

ശബരിമലയില്‍ ഇന്ന് നടന്ന സംഭവങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം എംഎല്‍എ രംഗത്തുവന്നു. 'ശ്രീധരന്‍ പിള്ളയെ ആണോ തില്ലങ്കേരിയെ ആണോ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് എന്ന കണ്‍ഫ്യൂഷനില്‍ രണ്ടും വേണ്ടെന്ന് വച്ച് കേരള മൈക്ക്മന്ത്രി 'നാവോ'ത്ഥാന നായകന്‍ പതിവ് പോലെ മൈതാനത്ത് തള്ളാന്‍ പോയി.' - ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി