കേരളം

പെന്‍ഷന്‍ വാങ്ങുന്ന അനര്‍ഹര്‍ക്ക് പിടിവീഴും; വീടുവീടാന്തരം സര്‍വ്വേ ഈ മാസം, പെന്‍ഷന്‍കാരുടെ കൃഷ്ണമണി, വിരലടയാളം എന്നിവ സ്‌കാന്‍ ചെയ്യും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാരിലെ അനര്‍ഹരെ കണ്ടെത്താന്‍ വീടുവീടാന്തരം കയറിയുള്ള സര്‍വേ ഈ മാസം ആരംഭിക്കും. മഹിളാ പ്രധാന്‍ ഏജന്റുമാരാണ് 4731 ടാബുകളുമായി വീടുകളിലെത്തുക. പെന്‍ഷന്‍ വാങ്ങുന്നവരില്‍ ഒട്ടേറേ പേര്‍ അനര്‍ഹരാണെന്നാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. മരിച്ചവരും വലിയ വാഹനങ്ങളും വീടും ഉള്ളവരും പുനര്‍വിവാഹം ചെയ്തവരും പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ട്. 

പ്രാഥമിക പരിശോധന നടത്തി അനര്‍ഹരുടെ പട്ടിക ധനവകുപ്പ് തയാറാക്കിയിരുന്നെങ്കിലും ഇതേക്കുറിച്ച് വ്യാപകമായ ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഭാഗികമായി പിന്‍വലിച്ചു. ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെ കൃഷ്ണമണി, വിരലടയാളം എന്നിവ സ്‌കാന്‍ ചെയ്യാനും വിവരങ്ങള്‍ ശേഖരിച്ച് അപ്പപ്പോള്‍ പെന്‍ഷന്‍ ഡേറ്റാബേസിലേയ്ക്ക് അപ്‌ലോഡു ചെയ്യാനുമുള്ള ഉപകരണങ്ങള്‍ക്കായി 23 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.വീടുകളില്‍ നേരിട്ടെത്തിയുള്ള സര്‍വേയിലൂടെ കുറ്റമറ്റ പട്ടിക തയാറാക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. രണ്ടു മാസം കൊണ്ടു സര്‍വേ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ