കേരളം

ഹരിപ്പാട് ബൈക്കില്‍ ലോറിയിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം: ബൈക്ക് കത്തി നശിച്ചു

സമകാലിക മലയാളം ഡെസ്ക്

നങ്ങ്യാര്‍കുളങ്ങര: ആലപ്പുഴ ഹരിപ്പാടിന് സമീപം ദേശീയ പാതയില്‍ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു. കോയമ്പത്തൂരില്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കിരണ്‍ ആണ് ഇന്ന് രാവിലെ മരിച്ചത്. ബൈക്കില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സഹപാഠിയെ ഗുരുതരാവസ്ഥയില്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇവര്‍ സഞ്ചരിച്ച ബൈക്ക് മിനിലോറിയുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. പൊള്ളലേറ്റാണ് കിരണ്‍ മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വരും വഴിയാണ് ഇവരുടെ വാഹനം അപകടത്തില്‍പ്പെട്ടത്.

ബൈക്കും ലോറിയും അമിത വേഗതയില്‍ ആയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍