കേരളം

ക്ഷേത്രപ്രവേശനത്തിന്റെ 82 വര്‍ഷം ; ആഘോഷങ്ങള്‍ക്ക് മുഖ്യമന്ത്രി തുടക്കം കുറിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കേരള നവോത്ഥാനത്തിലെ നിര്‍ണായക ഇടപെടലായിരുന്ന ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ആം വാര്‍ഷികാഘോഷത്തിന് ഇന്ന്  തിരുവനന്തപുരത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്. 

കേരള നവോത്ഥാന ദിനമായാണ് ക്ഷേത്ര പ്രവേശന വിളംബരദിനം സംസ്ഥാന സര്‍ക്കാര്‍ ആചരിച്ച് വരുന്നത്. നിലവിലെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യത്തില്‍ നവോത്ഥാന മുന്നേറ്റങ്ങളുടെ പങ്ക് വീണ്ടും ചര്‍ച്ചയാകും. 

 ആഘോഷത്തോട് അനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഫ് പബ്ലിക് റിലേഷന്‍സ്, സാംസ്‌കാരികം, ആര്‍ക്കിയോളജി, ആര്‍ക്കൈവ്‌സ് വകുപ്പുകള്‍ സംയുക്തമായി തയ്യാറാക്കുന്ന പരിപാടികള്‍ ഉണ്ടായിരിക്കും. 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകവും പ്രഭാഷണങ്ങളും സംഘടിപ്പിക്കും.

എല്ലാ ജില്ലകളിലും 12 വരെ വിപുലമായ ആഘോഷം സംഘടിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി