കേരളം

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 20 കോടി രൂപയുടെ ഹാഷിഷ് ഓയില്‍, രണ്ട് പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 20 കോടി രൂപ വിലമതിക്കുന്ന 10 കിലോ ഹാഷിഷ് ഓയിലാണ് പൊലീസ് പിടികൂടിയത്.  വിമാനത്താവളത്തിലേക്ക് മയക്കുമരുന്ന്  എത്തിക്കുന്നതിനിടെ ഇടുക്കി രാജാക്കാട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

സണ്ണി(39), സൈബു തങ്കച്ചന്‍ (27) എന്നിവരാണ് പിടിയിലായത്. ശ്രീലങ്ക, മാലിദ്വീപ് എന്നിവടങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് വേണ്ടിയാണ് വിമാനത്താവളത്തിലേക്ക് ഹാഷിഷ് ഓയില്‍ എത്തിച്ചതെന്ന് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തി. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കവടിയാര്‍ മുതല്‍ പൊലീസ് സംഘം ഇവരുടെ വാഹനത്തെ പിന്തുടര്‍ന്നെത്തിയാണ് പിടികൂടിയത്. വനമേഖലയില്‍ കഞ്ചാവ് കൃഷി ചെയ്ത് വിറ്റകേസിലും കൊലക്കേസിലും പ്രതിയാണ് സണ്ണി. 

 ഈ വര്‍ഷം തിരുവനന്തപുരത്ത് നിന്ന് 30 കിലോയോളം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. ഏഴുകിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേര്‍ സെപ്തംബര്‍ മാസം പിടിയിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്