കേരളം

വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥിയെ മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്തി പിങ്ക് പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവല്ല: കാണാതായെന്നു പരാതി ലഭിച്ച സ്‌കൂള്‍ വിദ്യാര്‍ഥിയെ നിമിഷങ്ങള്‍ക്കകം കണ്ടെത്തി പിങ്ക് പൊലീസ്. അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ 9ാം ക്ലാസ് വിദ്യാര്‍ഥിയാണ് കഴിഞ്ഞദിവസം വീട്ടില്‍ നിന്നിറങ്ങിയെങ്കിലും സ്‌കൂളില്‍ എത്താതിരുന്നത്. രക്ഷാകര്‍ത്താക്കള്‍ ഏനാത്ത് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെ പൊലീസിന്റെ വയര്‍ലെസ് സെറ്റിലൂടെ സന്ദേശം അയച്ചു.

10.30ന് സന്ദേശം ലഭിച്ച പിങ്ക് പൊലീസ് എസ്‌ഐ കെ.പി.ഷേര്‍ലി, സിപിഒമാരായ ഷെറീന അഹമ്മദ്, ടി.എന്‍.ദീപ എന്നിവര്‍ കുട്ടിയുടെ ചിത്രം വാട്‌സാപ്പിലൂടെ വാങ്ങി നടത്തിയ അന്വേഷണത്തില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നു 10.45ന് വിദ്യാര്‍ഥിയെ കണ്ടെത്തി. ഏനാത്ത് എസ്‌ഐ ഗോപകുമാര്‍ തിരുവല്ലയിലെത്തി കുട്ടിയെ ഏറ്റെടുത്ത് രക്ഷാകര്‍ത്താക്കള്‍ക്കു കൈമാറി. പരീക്ഷയുടെ മാര്‍ക്ക് കുറഞ്ഞ വിഷമത്തിലാണ് സ്‌കൂളില്‍ പോകാതെ തിരുവല്ലയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?