കേരളം

അഭിമന്യുവിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നു; സഹോദരിയുടെ വിവാഹം ഇന്ന്, മുന്നിട്ട് നിന്ന് സഖാക്കള്‍ 

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: മഹാരാജാസ് കോളേജില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ കൊലകത്തിക്കിരയായ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന് വട്ടവടയില്‍ നടക്കും. ഊര്‍ക്കാട് കുര്യാക്കോസ് ഏലിയാസ് മെമോറിയല്‍ ഹൈസ്‌കൂളില്‍ പകല്‍ 11 ന് നടക്കുന്ന ചടങ്ങില്‍ വട്ടവട കീഴ്‌വീട് പരേതനായ കര്‍ണന്‍-കൃഷ്ണവേണി ദമ്പതികളുടെ മകന്‍ മധുസൂദനനാണ് കൗസല്യയെ വിവാഹം ചെയ്യുക.

അഭിമന്യുവിന്റെ സ്വപ്‌നമായിരുന്ന സഹോദരിയുടെ വിവാഹം പാര്‍ടിയുടെയും പ്രദേശവാസികളുടെയുമെല്ലാം പിന്തുണയിലും നേതൃത്വത്തിലുമാണ് നടക്കുന്നത്.  കൊട്ടാക്കൊമ്പൂര്‍ സൂപ്പുവീട്ടില്‍ മനോഹരന്‍-  ഭൂപതി ദമ്പതികളുടെ മകളാണ് കൗസല്യ. മന്ത്രി എം എം മണി, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, എസ് രാജേന്ദ്രന്‍ എംഎല്‍എ, ജോയ്‌സ് ജോര്‍ജ് എംപി എന്നിവരടക്കം സമൂഹത്തിലെ നാനാ തുറകളിലുള്ളവര്‍ വിവാഹച്ചടങ്ങില്‍ സംബന്ധിക്കും. 
   
അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം നേതൃത്വത്തില്‍ കൊട്ടക്കൊമ്പൂരില്‍ പണി കഴിപ്പിക്കുന്ന വീടിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. വീടിനായി പാര്‍ടി 10 സെന്റ് സ്ഥലം വാങ്ങി നല്‍കി. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയായിരുന്ന എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗം  അഭിമന്യുവിനെ ജൂലായ് രണ്ടിന് കോളേജ് ക്യാമ്പസില്‍ വച്ച് എസ്ഡിപിഐ  ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികള്‍ കുത്തിക്കൊല്ലുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി