കേരളം

വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരി; 'നിയമോപദേശ'ത്തില്‍ മലക്കം മറിഞ്ഞ് ശ്രീധരന്‍പിള്ള

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ശബരിമല തന്ത്രി വിളിച്ചെന്ന നിലപാട് മാറ്റി ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. തന്ത്രി എന്നല്ല തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് ഉദ്ദേശിച്ചത്. ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്‍ ഇല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

കോഴിക്കോട് യുവമോര്‍ച്ചാ പ്രസംഗത്തിനിടെയായിരുന്നു ശ്രീധരന്‍പിളളയുടെ വിവാദ പ്രസംഗം. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടക്കുമെന്ന പരാമര്‍ശത്തിന് മുന്‍പായി തന്ത്രി തന്നെ വിളിച്ചിരുന്നെന്നും നിയമോപദേശം തേടിയെന്നുമാണ് ശ്രീധരന്‍പിള്ള പറഞ്ഞത്. ഇതിനെതിരെ മുഖ്യമന്ത്രിയുള്‍പ്പടെയുള്ള ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ ആദ്യമൊന്നുവിശദീകരിക്കാന്‍ ശ്രീധരന്‍പിള്ള തയ്യാറായിരുന്നില്ല. എന്നാല്‍ ശ്രീധരന്‍പിള്ളയില്‍ നിന്ന് നിയമോപദേശം തേടിയിട്ടില്ലെന്ന് തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിജെപി അധ്യക്ഷന്റെ നിലപാട് മാറ്റം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു