കേരളം

അഭിമന്യുവിന്റെ സഹോദരി വിവാഹിതയായി; പൂര്‍ത്തിയായത് സഖാവിന്റെ സ്വപ്നം

സമകാലിക മലയാളം ഡെസ്ക്

ഹാരാജാസ് കോളേജില്‍ വെച്ച് കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ സഹോദരി വിവാഹിതയായി. അഭിമന്യുവിന്റെ സഹോദരി കൗസല്യയെ  കോവിലൂര്‍ സ്വദേശി മധുസൂദനനാണ് വിവാഹം കഴിച്ചത്. ഇടുക്കി വട്ടവട കാവിലൂരിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്. അഭിമന്യുവിന്റെ സ്വപ്‌നമായിരുന്ന സഹോദരിയുടെ വിവാഹം മുന്നില്‍ നിന്ന് നടത്തിയത് പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ്. 

അഭിമന്യു കൊല്ലപ്പെടുന്നതിന് മുമ്പ് നിശ്ചയിച്ചതാണ് കൗസല്യയുടെ വിവാഹം. സഹോദരന്‍ പരിജിത്താണ് വിവാഹ കാര്യങ്ങളെല്ലാം നോക്കിയത്. മന്ത്രി എം.എം മണി, സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, എസ് രാജേന്ദ്രന്‍ എംഎല്‍എ, ജോയ്‌സ് ജോര്‍ജ് എംപി എന്നിവരും വിവാഹത്തില്‍ സംബന്ധിച്ചു. സിപിഎമ്മാണ് വിവാഹചെലവുകള്‍ നോക്കിയത്. 

അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം നേതൃത്വത്തില്‍ കൊട്ടക്കൊമ്പൂരില്‍ പണി കഴിപ്പിക്കുന്ന വീടിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. വീടിനായി പാര്‍ടി 10 സെന്റ് സ്ഥലം വാങ്ങി നല്‍കി. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയായിരുന്ന എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗം  അഭിമന്യുവിനെ ജൂലായ് രണ്ടിന് കോളേജ് ക്യാമ്പസില്‍ വച്ച് എസ്ഡിപിഐ  ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികള്‍ കുത്തിക്കൊല്ലുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു