കേരളം

ജി. സുധാകരന്റെ ഭാര്യയുടെ കരാര്‍ നിയമനം സ്ഥിരമാക്കുന്നു; സര്‍വകലാശാല ചട്ടങ്ങള്‍ ഭേദഗതി വരുത്താന്‍ നീക്കം

സമകാലിക മലയാളം ഡെസ്ക്

കേരള സര്‍വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിതയായ മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയെ സ്ഥിരപ്പെടുത്താനുള്ള നീക്കം വിവാദത്തില്‍. മന്ത്രി കെ.ടി ജലീലിന്റെ ബന്ധു നിയമനം വിവാദമായതിന് പിന്നാലെയാണ് സുധാകരന്റെ ഭാര്യയുടെ തസ്തിക സ്ഥിരപ്പെടുത്തലും വിവാദമായിരിക്കുന്നത്. 

ഇതിനായി സര്‍വകലാശാല ചട്ടങ്ങള്‍ ഭേദഗതി വരുത്താന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി. പ്രൊഫസര്‍ക്ക് തുല്യമായ തസ്തികയായി സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ സ്ഥാനം മാറ്റാനാണ് ഭേദഗതി. 

അധ്യാപക തസ്തിക ആയതിനാലാണ് ഭേദഗതി വരുത്തി നിയമനം നടത്തുന്നത്. സര്‍വകലാശാലയിലെ അധ്യാപക തസ്തിക നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടിട്ടില്ല. വിരമിച്ച ശേഷമാണ് ജൂബിലി നവപ്രഭയെ സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിച്ചത്. ഇതിന് എതിരെ ഉന്നത വിദ്യാഭ്യാസ  സംരക്ഷണ സമിതി കണ്‍വീനര്‍ ആര്‍.എസ് ശശികുമാര്‍ മന്ത്രി കെ.ടി ജലീലിന് പപരാതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന