കേരളം

അംഗൻവാടിയിലേക്ക് ഓട്ടോ കാത്തുനിന്ന മൂന്ന് വയസുകാരിക്ക് കാറിടിച്ച് ദാരുണാന്ത്യം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ‍അംഗൻവാടിയിൽ പോകാൻ ഓട്ടോറിക്ഷ കാത്തുനിന്ന് മൂന്ന് വയസുകാരി ശിവന്യയ്ക്ക് ദാരുണാന്ത്യം. റോഡരികിൽ ഓട്ടോ കാത്തുനിന്ന‌ ശിവന്യയെ അതിവേ​ഗം പാഞ്ഞെത്തിയ നാനോ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. 

പതിവായി പോകുന്ന ഓട്ടോ വരുന്നത് കണ്ട് റോഡിലേക്ക് കേറിനിന്ന ശിവന്യയെ കാർ ഇടിച്ചിടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കുട്ടിയെ അടുത്തുള്ള താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.  സജിത്ത് എന്നയാളാണ് അപകടസമയം കാർ ഓടിച്ചിരുന്നത്. കുട്ടിയെ ഇടിച്ച് നിർത്താതെപോയ കാർ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ സജിത്ത് ഒളിവിലാണ്. 

ആറ്റിങ്ങൽ കരിക്കകംകുന്ന് സ്വദേശികളായ ഷിബു - ശാലിനി ദമ്പതികളുടെ ഇളയമകളാണ് ശിവന്യ. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ശിവാനിയാണ് സഹോദരി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു