കേരളം

ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ൾ ഇന്ന് ഓടില്ല ;  സൂചനാ പ​ണി​മു​ട​ക്ക് ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ളുടെ സൂ​ച​നാ പ​ണി​മു​ട​ക്ക് ആരംഭിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 24 മണിക്കൂർ സൂചനാ പണിമുടക്കാണ് നടത്തുന്നത്.  ഓ​​​ണ്‍​ലൈ​​​ൻ ടാ​​​ക്സി മേ​​​ഖ​​​ല​​​യി​​​ലെ ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ സം​​​യു​​​ക്ത സ​​​മ​​​ര​​​സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാണ് പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തുന്നത്. 

ട്രി​പ്പു​ക​ൾ​ക്ക് അ​മി​ത​മാ​യ ക​മ്മീ​ഷ​ൻ ഈ​ടാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, വേ​ത​ന വ​ർ​ധ​ന ന​ട​പ്പാ​ക്കു​ക, മു​ൻ​കൂ​ട്ടി അ​റി​യി​പ്പ് ന​ൽ​കാ​തെ ഡ്രൈ​വ​ർ​മാ​രെ പു​റ​ത്താ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പണിമുടക്ക്. രണ്ടു വർഷമായി നിരവധി തവണ മുഖ്യമന്ത്രിക്കും ​ഗതാ​ഗതമന്ത്രി, ​തൊഴിൽ മന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണർ, ലേബർ കമ്മീഷണർ എന്നിവർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സംഘടന കുറ്റപ്പെടുത്തി. 

സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനായി ശക്തമായ പ്രക്ഷോഭപരിപാടികൾ ആരംഭിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍