കേരളം

കെഎസ്ആര്‍ടിസിയില്‍ ഇനി എടിഎം കാര്‍ഡ് ഉപയോഗിച്ചും ടിക്കറ്റെടുക്കാം; ആദ്യ പരീക്ഷണം ശബരിമല ബസുകളില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ പുത്തന്‍ വഴിയുമായി കെഎസ്ആര്‍ടിസി. ഇനി എടിഎം കാര്‍ഡ് ഉപയോഗിച്ചും ടിക്കറ്റെടുക്കാം. ഇതിന് കഴിയുന്ന ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ ഉടനെത്തും. ശബരിമല സര്‍വീസ് ബസുകളിലാകും ഇത് ആദ്യമായി പരീക്ഷിക്കുക. 

ക്രെഡിറ്റ് കാര്‍ഡും നാഷണല്‍ മൊബിലിറ്റി കാര്‍ഡുകളുമെല്ലാം പുതിയ ടിക്കറ്റ് മെഷീനില്‍ ഉപയോഗിക്കാം. ഏഴായിരത്തോളം മെഷീനുകളാണ് വാങ്ങുന്നത്. പണം മുന്‍കൂറായി അടച്ച് സ്മാര്‍ട്ട് സീസണ്‍ കാര്‍ഡുകളും വാങ്ങാം. സിംകാര്‍ഡ് ഉപയോഗിച്ചാണ് നെറ്റ് കണക്ഷന്‍. 

നിലവിലുള്ള ടിക്കറ്റ് മെഷീനേക്കാള്‍ വലിപ്പക്കുറവും ബാറ്ററി ബാക് അപും പുതിയ ടിക്കറ്റ് മെഷീനിനുണ്ട്. നാലുകമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്.ഈയാഴ്ച തന്നെ കരാറാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍