കേരളം

പൊതുജനങ്ങളോടുള്ള പെരുമാറ്റത്തില്‍ മാറ്റം വരുത്തണം; തന്‍പ്രമാണിത്തവും ധിക്കാരവും നന്നല്ല; ഷംസീറിനെതിരെ രൂക്ഷവിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളത്തില്‍ പ്രസിഡന്റ് എ. എന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം. തന്‍ പ്രമാണിത്തവും ധിക്കാരവും നന്നല്ലെന്ന് അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്. അതിനിടെ പാലക്കാട് നിന്നുള്ള പ്രതിനിധിക്ക് സമ്മേളനത്തില്‍ വിലക്ക് ഏര്‍പ്പെടുത്തി. സൗഹാര്‍ദ പ്രതിനിധിയായി ബിനീഷ് കോടിയേരിയെ പങ്കെടുപ്പിക്കേണ്ടെന്നും തീരുമാനം. എംസ്വരാജും ഷംസീറുമായിരുന്നു ബിനീഷ് കോടിയേരിയെ സൗഹാര്‍ദ്ദ പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്. ഇത് നല്ല പ്രവണതയല്ലെന്ന് സംസ്ഥാന സമിതി തീരുമാനമെടുക്കുകയായിരുന്നു

ഷംസീറിന്റെ പെരുമാറ്റത്തിനെതിരെയാണ് മുഹമ്മദ് റിയാസ് ആഞ്ഞടിച്ചത്. പൊതുജനങ്ങളോടുള്ള ചിലരുടെ പെരുമാറ്റം മോശമാണ്. മാറിയെ മതിയാകൂ. സിപിഎം നേതാക്കളെ സന്തോഷിപ്പിക്കാനാണ് ചിലര്‍ തലപ്പത്തു ഇരിക്കുന്നതെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. അതിനിടെ പാലക്കാട് നിന്നുള്ള പ്രതിനിധി പി. രാജേഷിന് നേതൃത്വം വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന വിശദീകരണവുമായി സ്വരാജ് രംഗത്തെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ