കേരളം

2019ലെ പൊതുതെരഞ്ഞടുപ്പ് വരെ നിങ്ങള്‍ക്കൊപ്പം; കൂടെ ഉണ്ടാകുമല്ലോ: ടൊവിനോ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജനാധിപത്യം എന്ന പ്രക്രിയയില്‍ നമുക്ക് പങ്കാളിയാകാന്‍ പറ്റുന്ന ഏറ്റവും നല്ല അവസരം ആണ് സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നതെന്ന് നടന്‍ ടൊവിനോ തോമസ്.  യുവതീയുവാക്കളെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്, അവരെ പ്രോത്സാഹിപ്പിക്കുന്നതിന് തൃശൂര്‍ ജില്ലാ ഇലക്ഷന്‍ വിഭാഗവുമായി ചേര്‍ന്ന് ഞാനും 2019 ലെ പൊതു തിരഞ്ഞെടുപ്പ് വരെ നിങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്ന് ടൊവിനോ ഫെയ്‌സ് ബുക്കില്‍ കുറിച്ചു

ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളുടെ പങ്കാളിത്തം കൂട്ടുക എന്ന ലക്ഷ്യത്തിനായി വോട്ടര്‍മാരെ ബോധവത്കരിക്കുകയും അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ആരംഭിച്ച കര്‍മ്മ പദ്ധതിയുടെ ഭാഗമായി ടൊവിനോയും എത്തുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

രാജ്യത്തെ ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളുടെ പങ്കാളിത്തം കൂട്ടുക എന്ന ലക്ഷ്യത്തിനായി വോട്ടര്‍മാരെ ബോധവത്കരിക്കുകയും അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ആരംഭിച്ച കര്‍മ്മ പദ്ധതി ആണ് Systematic Voters' Education and Electoral Participation AYhm SVEEP.

ഇതിന്റെ ഭാഗമായി കൂടുതല്‍ ആളുകളെ പ്രത്യേകിച്ച് യുവതീയുവാക്കളെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുന്നതിന് തൃശൂര്‍ ജില്ലാ ഇലക്ഷന്‍ വിഭാഗവുമായി ചേര്‍ന്ന് ഞാനും 2019 ലെ പൊതു തിരഞ്ഞെടുപ്പ് വരെ നിങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്ന് സന്തോഷപൂര്‍വം അറിയിക്കുന്നു.

എന്നെ ഏല്‍പ്പിച്ച ഈ ദൗത്യത്തിന്റെ ആദ്യ ഭാഗമെന്ന നിലയില്‍ വോട്ടര്‍ പട്ടികയില്‍ ഇനിയും പേരുള്‍പ്പെടുത്താത്തവരായ 18 വയസ്സിന് മുകളില്‍ പ്രായം ഉള്ള എല്ലാവരും 2018 നവംബര്‍ 15 ന് അവസാനിക്കുന്ന സമ്മറി റിവിഷന് മുന്‍പായി നിങ്ങളുടെ അപേക്ഷ www.nvsp.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കണം എന്നപേക്ഷിക്കുന്നു.

കൂടാതെ നിലവില്‍ കാര്‍ഡുള്ളവര്‍ക്കു ആയതില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും, മറ്റ് മണ്ഡലങ്ങളിലേക്ക് വോട്ട് മാറ്റുന്നതിനും, ഒരേ മണ്ഡലത്തിനുള്ളില്‍ തന്നെ ബൂത്ത് മാറുന്നതിനും ഈ വെബ്‌സൈറ്റ് മുഘേന അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രവാസികള്‍ക്കും ഈ വെബ്‌സൈറ്റ് വഴി പേര് ഉള്‍പ്പെടുത്തുന്നതിന് അപേക്ഷിക്കാവുന്നതാണ്.

എത്ര തിരക്കുണ്ടെങ്കിലും എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യുന്ന ഒരാളാണ് ഞാന്‍. ജനാധിപത്യം എന്ന പ്രക്രിയയില്‍ നമുക്ക് പങ്കാളിയാകാന്‍ പറ്റുന്ന ഏറ്റവും നല്ല അവസരം ആണ് സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നത്. Every Vote Matters! So Make It Count!

എന്നെ ഏല്‍പ്പിച്ച ഈ ദൗത്യം വിജയിക്കണമെങ്കില്‍ നിങ്ങളുടെ സഹകരണം ഏറ്റവും അത്യാവശ്യമാണ്. എന്റെയൊപ്പം നിങ്ങളും ഉണ്ടാകും എന്ന് കരുതുന്നു. അപ്പൊ മറക്കരുത് ! #LetsDoThis

തൃശൂര്‍ ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന് വേണ്ടി Its me Tovino :)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ