കേരളം

അനധികൃത ഫ്ലക്സുകൾ സ്ഥാപിക്കുന്നവർക്കെതിരെ കേസെടുക്കണം ; മുഖ്യമന്ത്രി ആർജവം കാണിക്കണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അനധികൃത ഫ്ലക്സുകൾ സ്ഥാപിക്കുന്നവർക്കെതിരെ കേസെടുക്കാൻ തയാറാകണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ ആർജവം കാണിക്കണം. സ്വന്തം ചിത്രങ്ങൾ ഉള്ള ഫ്ലക്സുകൾ വഴിയരികിൽ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

കോടതിവിധികൾ നടപ്പാക്കാൻ ആവേശം കാണിക്കുന്ന മുഖ്യമന്ത്രി സ്വന്തം മുഖമുളള ബോർഡുകൾ  നീക്കാൻ അണികളോട് ആവശ്യപ്പെടണം. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും സർക്കാരിനോട് കോടതി നിർദേശിച്ചു. അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കാനുള്ള സമയപരിധി  കഴിഞ്ഞിട്ടും വിധി പൂർണമായി നടപ്പാക്കാത്ത സാഹചര്യത്തിലാണ് സർക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്.  

ഭരണമുന്നണിയിലെ പാർട്ടികൾ വരെ നിർബാധം ഫ്ലക്സുകൾ സ്ഥാപിക്കുകയാണ്. വേലി തന്നെ വിളവ് തിന്നുകയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഫ്ലക്സുകൾ സ്ഥാപിക്കുന്നതിനാൽ  കർശനമായി വിധി നടപ്പാക്കാൻ കഴിയുന്നില്ല. സ്വന്തം ചിത്രങ്ങൾ ഉള്ള ഫ്ലക്സുകൾ വഴിയരികിൽ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് നേതാക്കൾ ഉറപ്പാക്കണം. രാഷ്ട്രീയപ്പാർട്ടികളുടെ നിയമലംഘനം വച്ചുപൊറുപ്പിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. 

ചീഫ് സെക്രട്ടറിയേയും, ഡി.ജി.പിയേയും, തിരഞ്ഞെടുപ്പു കമ്മിഷനേയും ഇൗ വിഷയത്തിൽ കക്ഷിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇവർ രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണം. ഹർജി  27 നു വീണ്ടും പരിഗണിക്കും. നേരത്തെ റോഡിലെ ഫ്ലക്സുകൾ നീക്കണമെന്ന് ഹൈക്കോടതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ