കേരളം

സര്‍ക്കാരിന് സുവര്‍ണാവസരം; മണ്ഡല-മകരവിളക്ക് കാലത്ത് സന്നിധാനത്ത് കാവലാളായി തുടരും: വത്സന്‍ തില്ലങ്കേരി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍  പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം  സര്‍ക്കാരിന് ഒരു സുവര്‍ണ അവസരമാണെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ആ സുവര്‍ണ അവസരം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ജനങ്ങളുടെ അനുകൂല അഭിപ്രായം സര്‍ക്കാരിന് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകും. യുദ്ധപ്രഖ്യാപനത്തിനാണ് മുതിരുന്നതെങ്കില്‍ സ്വാഭാവികമായും ഭക്തജനങ്ങളുടെ ഭാഗത്തുനിന്ന് അതിനനുസരിച്ച പ്രതികരണം ഉണ്ടാകുമെന്ന്  തില്ലങ്കേരി പറഞ്ഞു.

ശബരിമലയില്‍ യുവതി പ്രവേശം നടപ്പാക്കാന്‍ സര്‍ക്കാര്‍ ധൃതി കാണിക്കുകയാണെങ്കില്‍ ഭക്തജനങ്ങള്‍ പ്രതിരോധം തീര്‍ക്കും. ശബരിമലയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി ഭക്തജനങ്ങള്‍ നാമജപവും സമാധാനപരവുമായ പ്രതിഷേധം തുടരുക തന്നെ ചെയ്യും. ശബരിമലയ്ക്ക് കാവലാളായ കോടിക്കണക്കിന് ഭക്തന്‍മാരുടെ പ്രാര്‍ത്ഥനയും ലക്ഷക്കണക്കിന് അയ്യപ്പ ഭക്തന്‍മാരുടെ സാന്നിധ്യവും മണ്ഡല- മകര വിളക്ക് കാലത്ത് ശബരിമലയില്‍ ഉണ്ടാകുമെന്ന് തില്ലങ്കേരി മാധ്യമങ്ങളോട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍

സാം പിത്രോദ രാജിവെച്ചു

മലയാളികളെ വിസ്മയിപ്പിച്ച സംഗീത് ശിവന്‍ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ