കേരളം

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു; സംഭവം പാലക്കാട്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്;  ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു.  പാലക്കാട് മുണ്ടൂരില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവമുണ്ടാകുന്നത്. പഴനിയാണ്ടി എന്ന 60 കാരനാണ് ഭാര്യയുടെ കൊലക്കത്തിക്ക് ഇരയായത്. സംഭവത്തില്‍ ഭാര്യ സരസ്വതിയെ (52) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ വര്‍ഷങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പഴനിയാണ്ടിയെ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പഴനിയാണ്ടിയുടെ കഴുത്തില്‍ ഒമ്പത് വെട്ടാണേറ്റത്. കൊല നടത്തിയതിന് ശേഷം വെട്ടാനുപയോഗിച്ച വടിവാള്‍ സരസ്വതി അടുത്ത പറമ്പിലേക്ക് എറിഞ്ഞു. ഭര്‍ത്താവിനെ കൊല്ലുമെന്ന് സരസ്വതി സ്ഥിരം പറയുമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഡ്രൈവറായി ജോലി ചെയ്യുകയാണ് പഴനിയാണ്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍