കേരളം

ശബരില സ്ത്രീപ്രവേശനം: ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായ ബന്ധപ്പെട്ട സര്‍വകക്ഷി യോഗം ഇന്നു 11നു മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത്. അതേസമയം സര്‍ക്കാര്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചിരുന്നു.

തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവരുമായും മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. സര്‍ക്കാര്‍ മുന്‍പ് ശ്രമിച്ചിട്ടും നടക്കാതെ പോയ നിര്‍ണായക കൂടിക്കാഴ്ചയാണ് ഇന്നു വൈകിട്ട് 3നു മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്നത്. 

പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കുന്ന സാഹചര്യത്തില്‍, സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സാവകാശം തേടിയുള്ള ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡിനെ അനുവദിക്കുക എന്ന പരിഹാരമാര്‍ഗമാണ് ശക്തമായി ഉയരുന്നത്. കടും പിടിത്തം വേണ്ടെന്ന അഭിപ്രായം മന്ത്രിസഭയില്‍ തന്നെയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ