കേരളം

കനത്ത മഴ: മൂന്നിടത്ത് ഉരുള്‍പൊട്ടി, രണ്ടു കുടുംബങ്ങള്‍ ഒറ്റപ്പെട്ടു; മാട്ടുപ്പെട്ടി ഡാമിന് സമീപം വിനോദസഞ്ചാരികള്‍ കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: തമിഴ്‌നാട്ടില്‍ വീശീയടിച്ച ഗജ ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും. ശക്തമായ മഴയില്‍ ഇടുക്കിയില്‍ മൂന്നാറിന് സമീപം വട്ടവടയില്‍ ഉരുള്‍പൊട്ടി. രണ്ടു കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. നേര്യമംഗലം തട്ടേക്കണ്ണിയില്‍ ഉരുള്‍പൊട്ടി വാഹനഗതാഗതം തടസ്സപ്പെട്ടു. 

മൂന്നാറിലും ശക്തമായ മഴ തുടരുകയാണ്. പഴയ മൂന്നാറില്‍ ദേശീയപാതയില്‍ വെളളം കയറി. മുതിരപ്പുഴയാറിലെ ജലനിരപ്പ് നേരിയതോതില്‍ ഉയര്‍ന്നു. മൂന്നാറില്‍ ഗതാഗത തടസ്സം ഉണ്ടായിട്ടില്ലെങ്കിലും മാട്ടുപ്പെട്ടി ഡാമിന് സമീപം റോഡില്‍ മണ്ണിടിഞ്ഞുവീണ് വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടു. മൂന്നാര്‍- മറയൂര്‍ റൂട്ടുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പെരിയ വരൈയിലെ താല്‍ക്കാലിക പാലം തകര്‍ന്നു.രാജാക്കാട്, കൊന്നത്തടി, വെളളത്തൂവല്‍ മേഖലകളിലും കനത്ത മഴയാണ്. മണ്ണിടിഞ്ഞ് പന്നിയാര്‍കുട്ടിയില്‍ ഗതാഗതം തടസ്സപ്പെട്ടു. 

തമിഴ്‌നാട്ടില്‍ ചുഴലിക്കാറ്റായി വീശിയടിച്ച ഗജ വെളളിയാഴ്ച മൂന്നുമണിയോടെയാണ് ന്യൂനമര്‍ദമായി മാറി കേരളത്തില്‍ പ്രവേശിച്ചത്. ഇതിന്റെ ഫലമായി സംസ്ഥാനത്തെ ചില ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം നഗരത്തില്‍ വൈകീട്ടോടെ ശക്തമായ മഴ തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍