കേരളം

തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം ശക്തം; വിമാനത്താവളത്തിന് പുറത്ത് കടക്കാനായില്ല 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശബരിമല ദര്‍ശനത്തിനെത്തി ഒടുവില്‍ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങേണ്ടിവന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് നേരെ മുംബൈയിലും പ്രതിഷേധം. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 9:25ന്റെ എയര്‍ ഇന്ത്യ വിമാനത്തില്‍ മടങ്ങിയ തൃപ്തിക്കും സംഘത്തിനും പ്രതിഷേധത്തെതുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന് പുറത്ത് കടക്കാനായിട്ടില്ല. തൃപ്തിക്കും സംഘത്തിനും നേരെ വിമാനത്താവളത്തിന് പുറത്ത് നിരവധി പേരാണ് പ്രതിഷേധിക്കുന്നത്. നാമജപം നടത്തിയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം. 

ശബരിമല പ്രവേശനത്തിനായി ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃപ്തി ദേശായി 14 മണിക്കൂര്‍ വിമാനത്താവളത്തില്‍ ചെലവിട്ട ശേഷമാണ് മടങ്ങാന്‍ തീരുമാനിച്ചുത്. പ്രതിഷേധക്കാരെ ഭയന്നല്ല ക്രമസമാധാനം പ്രശ്‌നം കണക്കിലെടുത്താണ് മടങ്ങുന്നതെന്നാണ് തൃപ്തി മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രതിഷേധക്കാര്‍ യഥാര്‍ത്ഥ ഭക്തന്‍മാരല്ലെന്നും താന്‍ മലചവിട്ടുമെന്ന് അവര്‍ക്ക് ഉറപ്പായതിനാലാണ് വിമാനത്താവളത്തില്‍ തടഞ്ഞതെന്നും തന്റെ വരവ് വിജയമാണെന്നും തൃപ്തി പറഞ്ഞു. 
 
വിമാനത്താവളത്തിലെത്തിയ ശേഷം ഹോട്ടലുകള്‍ താമസസൗകര്യം നല്‍കിയില്ലെന്നും ടാക്‌സിക്കാര്‍ വരാന്‍ തയ്യാറായില്ലെന്നും തൃപ്തി പറഞ്ഞു. അയ്യപ്പഭക്തര്‍ എന്ന പറയുന്നവര്‍ ഗുണ്ടകളെ പോലെ പെരുമാറി. വിമാനത്താവളത്തിന് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ അസഭ്യവര്‍ഷം നടത്തിയെന്നും ആക്രമിക്കാന്‍ ശ്രമിച്ചെന്നും തൃപ്തി പറഞ്ഞു. ഇനിയും വരുമെന്ന് പറഞ്ഞ തൃപ്തി വരുന്ന വിവരം ആരെയും അറിയിക്കാതെയാണ് എത്തുകയെന്നും പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ