കേരളം

ജാമ്യമെടുക്കാന്‍ വിസമ്മതിച്ച് ശശികല, പൊലീസ് വാഹനത്തില്‍ മരക്കൂട്ടത്ത് എത്തിച്ചില്ലെങ്കില്‍ നാളെ കേരളം സ്തംഭിക്കുമെന്ന് കര്‍മ സമിതി

സമകാലിക മലയാളം ഡെസ്ക്

റാന്നി: ശബരിമലയിലേക്കുള്ള യാത്രാമധ്യേ അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയെ പൊലീസ് തന്നെ തിരികെയെത്തിച്ചില്ലെങ്കില്‍ നാളെ കേരളം സ്തംഭിക്കുമെന്ന് ശബരിമല കര്‍മ സമിതി. ശശികലയെ പൊലീസ് തിരികെ മരക്കൂട്ടത്ത് എത്തിക്കണമെന്ന ആവശ്യം ഉന്നയിച്ച് റാന്നി പൊലീസ് സ്റ്റേഷന്‍ വളഞ്ഞ പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധം തുടരുകയാണ്.

നിയന്ത്രണം മറികടന്നു സന്നിധാനത്തേക്കു പോവാനൊരുങ്ങിയ ശശികലയെ ഇന്നു പുലര്‍ച്ചെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. ഇവരെ റാന്നി സ്റ്റേഷനിലാണ് എത്തിച്ചിട്ടുള്ളത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ശശികല ഉപവാസ സമരം തുടരുകയാണ്. സ്റ്റേഷനില്‍ നിന്നു ജാമ്യമെടുക്കാന്‍ വിസമ്മതിച്ച ശശികല തന്നെ പൊലീസ് തന്നെ മരക്കൂട്ടത്ത് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. 

ശശികലയെ പൊലീസ് വാഹനത്തില്‍ തിരിച്ചെത്തിക്കണമെന്നാണ് , സ്റ്റേഷനു മുന്നില്‍ പ്രതിഷേധം നടത്തുന്നവരുടെ ആവശ്യം. കോടതിയില്‍ ഹാജരാക്കുമെന്നും ജാമ്യം ലഭിച്ചാല്‍ ശബരിമലയിലേക്കു പോവാമെന്നും പൊലീസ് അറിയിച്ചു. ഇതു തള്ളിയ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. മരക്കൂട്ടത്തുനിന്നു കസ്റ്റഡിയില്‍ എത്ത് റാന്നിയില്‍ ഇറക്കിവിടുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്. ഹിന്ദു ഐക്യവേദിയുടെയും ശബരിമല കര്‍മ സമിതിയുടെയും നൂറു കണക്കിനു പ്രവര്‍ത്തകരാണ് പൊലീസ് സ്റ്റേഷനു മുന്നില്‍ നാമജപ പ്രതിഷേധം നടത്തുന്നത്.

ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ സമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. ബിജെപി ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  പുലര്‍ച്ചെ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങളെ വലച്ചു. ഹര്‍ത്താല്‍ പ്രഖ്യാപനം അറിയാതെ യാത്രയ്ക്കും മറ്റും എത്തിയവര്‍ വാഹനമില്ലാതെ പ്രയാസപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്