കേരളം

തോട്ടില്‍ നീരൊഴുക്കില്ല; തടസം മാറ്റാന്‍ ഇറങ്ങിയ തൊഴിലുറപ്പ് തൊഴിലാളികള്‍ പിടികൂടിയത് ഭീമന്‍ പെരുമ്പാമ്പിനെ

സമകാലിക മലയാളം ഡെസ്ക്

ഹരിപ്പാട്‌; തോട്ടിലെ നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയത്. എന്നാല്‍ തടസം സൃഷ്ടിച്ച ആളെക്കണ്ട് ഇവര്‍ ഞെട്ടി. ഒരു ഭീമന്‍ പെരുമ്പാമ്പിനെയാണ് തൊഴിലാളികള്‍ പിടികൂടിയത്. വലയില്‍ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. 

തൃക്കുന്നപ്പുഴ പഞ്ചായത്തില്‍ വലിയപറമ്പ് റേഷന്‍ കടയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാവിലെ 8:30 ഓടെയായിരുന്നു സംഭവം. വലിയപറമ്പ് അക്കണ്ട്പറമ്പ് തോട്ടില്‍ പോളയും പായലും കയറി നീരൊഴുക്ക് തടസപ്പെട്ടിരുന്നു. 

ഇത് വൃത്തിയാക്കാന്‍ ആരംഭിച്ചപ്പോള്‍ പെരുമ്പാപ്പിനെ കണ്ടെത്തുകയായിരുന്നു. ഇതിനെ കമ്പില്‍ കോര്‍ത്ത് കരയ്ക്ക് ഇട്ടു. റാന്നിയില്‍ നിന്നും ഉദ്യോഗസ്ഥരെത്തി ചാക്കിലാക്കി കൊണ്ടുപോയി. വലയില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ കാണാന്‍ നിരവധി പേരാണെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍