കേരളം

സമരത്തിനൊപ്പം അംഗത്വ വിതരണവും ഊര്‍ജിതമാക്കും; ശബരിമല വിഷയം ആളിക്കത്തിച്ച് നേട്ടം കൊയ്യാന്‍ ബിജെപി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല വിഷയം ആളിക്കത്തിച്ച് പാര്‍ട്ടിയെ വളര്‍ത്താന്‍ ഒരുങ്ങി ബിജെപി. ഹിന്ദുത്വ വികാരം പറഞ്ഞ് ഹൈന്ദവ വിശ്വാസികളെ ചാക്കിലാക്കാനാണ് പാര്‍ട്ടി നീക്കം. ഇതിലൂടെ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നാണ് ബിജെപിയുടെ വിശ്വാസം. ഇതിന്റെ ഭാഗമായി ശബരിമല സമരം  ശക്തമാക്കുന്നതിന് ഒപ്പംതന്നെ പാര്‍ട്ടിയുടെ അംഗത്വ വിതരണവും ഊര്‍ജിതമാക്കാനാണ് തീരുമാനം. 

അയ്യപ്പ വിശ്വാസികളെ മുന്നില്‍ നിര്‍ത്തി നേട്ടം കൊയ്യാനാണ് ബിജെപിയുടെ നീക്കം. സമരത്തിന്റെ നേതൃത്വം പരസ്യമായി ഏറ്റെടുക്കാതിരിക്കുകയും എന്നാല്‍ അതിന്റെ ഗുണഫലം സ്വന്തമാക്കുകയും ചെയ്യാവുന്ന വിധത്തിലാണ് പാര്‍ട്ടി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. സുപ്രീംകോടതി വിധിക്കെതിരേ സമരം നടത്തിയെന്ന് പ്രത്യക്ഷത്തില്‍ പറയാന്‍ പാര്‍ട്ടി നേതൃത്വം ആഗ്രഹിക്കുന്നില്ല. 

എല്ലാ ഹൈന്ദവ ഭവനങ്ങളിലുമെത്തി ശബരിമല വിഷയം ബിജെപി ചര്‍ച്ചചെയ്യും. രാഷ്ട്രീയ ചായ്‌വ് പ്രത്യക്ഷത്തില്‍ കാണിക്കാത്തവരുടെ വീടുകളിലും ശബരിമല വിഷയത്തിലുടെ കടന്നുചെല്ലാന്‍ പാര്‍ട്ടിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമര മുഖത്തുനിന്ന് ചില പ്രബല സമുദായ സംഘടനകളുമായി ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ള മാനസികാടുപ്പം മധ്യകേരളത്തില്‍ പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്നും നേതൃത്വം കരുതുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി