കേരളം

'ഗജ' ചുഴലിക്കാറ്റിന് പിന്നാലെ 'പെയ്തി' വരുന്നു ; അതീവ ജാ​ഗ്രതൈ, മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തമിഴ്നാട്ടിലും കേരളത്തിലും കനത്ത നാശം വിതച്ച ​ഗജ ചുഴലിക്കാറ്റിന്റെ പിന്തുടർച്ചയായി ലക്ഷദ്വീപ് കടലിൽ വീണ്ടുമൊരു ചുഴലിക്കാറ്റ് രൂപമെടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അടിയന്തര മുന്നറിയിപ്പ്. അടുത്ത 10 മണിക്കൂറിനുള്ളിൽ ഇത് ചുഴലിയുടെ രൂപമാർജിക്കുമെന്നാണ് ന്യൂഡൽഹി കാലാവസ്ഥാ കേന്ദ്രത്തിലെ സൈക്ലോൺ വാണിങ് സെന്റർ നൽകുന്ന സൂചന. ഉടൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

കടലിൽ പോയിട്ടുള്ള മൽസ്യത്തൊഴിലാളികളെ കരയിലേക്കു കയറ്റണമെന്ന് കാലാവസ്ഥാ കേന്ദ്രം അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന്  ലക്ഷദ്വീപിൽ കനത്ത മഴയും കാറ്റും അനുഭവപ്പെടും. ദ്വീപും കടന്ന് ചുഴലി പടിഞ്ഞാറേക്കു പോയി ഒമാൻ തീരത്ത് എത്താനാണ് സാധ്യത. തായ്‌ലൻഡ് നിർദേശിച്ച പെയ്തി എന്നാണ് പുതിയ ചുഴലിക്കാറ്റിന്റെ പേര്. 

മണിക്കൂറിൽ 100 കിലോമീറ്ററിലധികം ശക്തമായ കാറ്റിനു സാധ്യതയുള്ളതായാണ് വിലയിരുത്തൽ. കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മൽസ്യബന്ധനം നിർത്തിവച്ച് ഉടൻ കരയിലേക്കു മടങ്ങാൻ മൽസ്യത്തൊഴിലാളികൾക്ക് നിർദേശം നൽകണമെന്ന് കേരളം, ലക്ഷദ്വീപ് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കുള്ള സന്ദേശത്തിൽ കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു. തമിഴ്നാടിനെ കശക്കിയെറിഞ്ഞ ശേഷം പെയ്തടങ്ങി ന്യൂനമർദമായി മാറി കേരളത്തിനു മുകളിലൂടെ അറബിക്കടലിലെത്തിയ ഗജ ചുഴലിക്കാറ്റ് സംസ്ഥാനത്തും കനത്ത നാശം വിതച്ചിരുന്നു. 

കനത്ത കാറ്റിലും മഴയിലും വ്യാപക കൃഷി നാശമാണ് ഉണ്ടായത്. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് കനത്ത മഴയും കാറ്റും നാശം വിതച്ചത്. കൊച്ചിക്ക് 20 കിലോമീറ്റർ വടക്ക് തീവ്ര ന്യൂനമർദമായി ഗജ ഇന്നലെ രാത്രിയും നിലകൊണ്ടു. അറബിക്കടലിലേക്കിറങ്ങി ഇന്ന് ന്യൂനമർദമായി മാറാനാണ് സാധ്യതയെന്ന് ന്യൂഡൽഹി കാലാവസ്ഥാ കേന്ദ്രം പറയുന്നു. 18 ന് വീണ്ടുമൊരു ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടും. ഇത് 19 മുതൽ 23 വരെ മഴയ്ക്കു കാരണമാകും. 18ന് വൈകുന്നേരം വരെ തെക്കു പൊഴിയൂർ മുതൽ കാസർകോട് വരെ കടൽതീരത്ത് ജാഗ്രത പുലർത്തണം. തിരകളുടെ ഉയരം രണ്ട് മീറ്റർ വരെ ഉയരാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി