കേരളം

പൊലീസുകാര്‍ക്ക് ശബരിമലയില്‍ അടിസ്ഥാന സൗകര്യമില്ല; അതൃപ്തി അറിയിച്ച് ഡിജിപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാത്തതിനെ തുടര്‍ന്ന് ഡിജിപി ലോക്‌നാഥ് മിശ്ര ദേവസ്വം ബോര്‍ഡിനെ അതൃപ്തി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസത്തിനകം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഡിജിപിയെ അറിയിച്ചു. ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറുമായി ഡിജിപി കൂടിക്കാഴ്ച നടത്തും. ശബരിമലയിലെ പൊലീസ് നിയന്ത്രണത്തില്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.

മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി മണ്ഡല-മകരവിളക്ക് കാലത്ത് വലിയ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ കൂടുതല്‍ പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഡിജിപി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഡിജിപി  തന്നെ നേരിട്ട് അതൃപ്തി അറിയിച്ചത്. നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും മാത്രമായി 15000 പൊലീസിനെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി