കേരളം

പൂജാരിയുടെ അടിവസ്ത്രത്തെ കുറിച്ച് അങ്ങനെ പറയരുതായിരുന്നു; പ്രയോഗം പിന്‍വലിക്കുന്നുവെന്ന് ജി സുധാകരന്‍ 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ക്ഷേത്രങ്ങളിലെ പൂജാരിമാരുടെ വസ്ത്രധാരണത്തെ കുറിച്ച് താന്‍ പറഞ്ഞ കടുത്ത വാചകം അവര്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്ന് മനസിലാക്കിയതിനാല്‍ പ്രയോഗം പിന്‍വലിക്കുന്നതായി മന്ത്രി ജി സുധാകരന്‍. അങ്ങനെ പറഞ്ഞതില്‍ ഖേദിക്കുന്നതായും ജി സുധാകരന്‍ വ്യക്തമാക്കി.

അടിവസ്ത്രമിടാത്ത പൂജാരിമാര്‍ സദാചാരം പഠിപ്പിക്കേണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കല്യാണമണ്ഡപത്തിലും സദസ്സിലും എല്ലാവരും നല്ല വേഷത്തിലെത്തുമ്പോള്‍ അടിവസ്ത്രമിടാതെയാണ് പൂജാരി എത്തുക. ഇതൊന്നും ആചാരമല്ല. മര്യാദകേടാണെന്നും മന്ത്രി പറഞ്ഞു.

ശബരിമലയെ കുറിച്ച് എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. നവോത്ഥാനത്തിന്റെ ഭാഗത്തുനിന്ന് സംസാരിച്ചപ്പോള്‍ വസ്ത്രധാരണത്തെകുറിച്ച് പറയേണ്ടിവന്നു. തന്ത്രിയുടെ കുടുംബവുമായും പന്തളം രാജകുടുംബവുമായി നല്ല ബന്ധമാണെന്നും ശശികുമാരവര്‍മ്മ എസ്എഫ്‌ഐ ജില്ലാകമ്മറ്റിയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. 

ശബരിമലയില്‍ വാക്കേറ്റവും കയ്യാങ്കളിയും നടത്താന്‍ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ധൈര്യപ്പെട്ടിട്ടില്ല. മറിച്ചു ചെയ്യുന്നവര്‍ വലിയ തരത്തില്‍ അനുഭവിക്കുമെന്നു തന്റെ മനസാക്ഷി പറയുന്നു. ശബരിമലയെ ഇത്തരത്തിലാക്കുന്നവര്‍ക്ക് ഒരു വോട്ടും കിട്ടുമെന്നു കരുതേണ്ട. ഏറ്റവും മോശമായ രാഷ്ട്രീയമാണ് ബിജെപി അവിടെ പയറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ ഭക്തരെ അറസ്റ്റ് ചെയ്യുന്നില്ല. ബഹളമുണ്ടാക്കുന്നവരെയാകണം അറസ്റ്റ് ചെയ്തത്. അതിനെപ്പറ്റി അറിവില്ല. ഭക്തര്‍ക്കു വേണ്ടിയാണു കോടികള്‍ മുടക്കി സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഭക്തര്‍ക്കു സംരക്ഷണമാണു ശബരിമലയില്‍ കൊടുക്കുന്നത്. ശബരിമലയില്‍ നടക്കുന്നതു കണ്ടാല്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസ്സിലാകും. ശബരിമലയില്‍ രാഷ്ട്രീയക്കാര്‍ വിശ്വാസികളായി എത്തുന്നതില്‍ വിരോധമില്ല. പക്ഷേ രാഷ്ട്രീയ അടിസ്ഥാനത്തില്‍ പോയാല്‍ അംഗീകരിക്കാനാവില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ വേദിയല്ല ശബരിമല. അവിടെ സമരം പാടില്ല. ശബരിമലയില്‍ കലാപവും ബഹളവുമുണ്ടാക്കുന്നവരെ പൊലീസ് കൊണ്ടുപോകുന്നുണ്ടാകാമെന്നും സുധാകരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''