കേരളം

ഭക്തര്‍ തീവ്രവാദികളല്ല, ശബരിമലയില്‍ നടക്കുന്നത് ചൈനയിലും സോവിയറ്റ് റഷ്യയില്‍ പോലും നടക്കാത്ത കാര്യങ്ങളെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

സമകാലിക മലയാളം ഡെസ്ക്

സോവിയറ്റ് റഷ്യയിലും ചൈനയില്‍ പോലും നടക്കാത്ത കാര്യങ്ങളാണ് ശബരിമലയില്‍ നടക്കുന്നത് എന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അയ്യപ്പ ഭക്തന്മാര്‍ തീവ്രവാദികള്‍ അല്ല. പിന്നെ പൊലീസ് എന്തുകൊണ്ട് ഇങ്ങനെ അവരോട് പെരുമാറുന്നു, ജനങ്ങള്‍ അത് ചോദിക്കേണ്ടതാണെന്നും കണ്ണന്താനം പറഞ്ഞു. 

അയ്യപ്പ ഭക്തന്മാര്‍ ഭക്തിയോടെ വരുന്ന ഇവിടെ 144 പ്രഖ്യാപിച്ചിരിക്കുന്നത് എന്തിനാണ്? കേന്ദ്ര മന്ത്രിയെന്ന നിലയിലാണ് താന്‍ ഇവിടെ എത്തിയിരിക്കുന്നത്. ശബരിമലയിലെ സൗകര്യങ്ങള്‍ വിലയിരുത്തുകയാണ് ലക്ഷ്യം. കേരളം പൊലീസ് ഭരണത്തിന്റെ കീഴിലാണെന്ന വികാരമാണ് ലോകത്തിന് ലഭിക്കുന്നത്.  ഭക്തന്മാര്‍ ചില പാര്‍ട്ടിയുടെ അംഗങ്ങള്‍ ആണന്നതേയുള്ളു. അല്ലാതെ ഇതില്‍ രാഷ്ട്രീയമില്ലെന്നും കണ്ണന്താനം പറയുന്നു. 

ബിജെപി നേതാക്കള്‍ എത്തുന്നതിനെ കുറിച്ച് അറിയില്ലെന്നും കണ്ണന്താനം പറഞ്ഞു. വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സന്നിധാനത്തേക്ക് എത്തുമെന്ന് വ്യക്തമാക്കിയിരുന്നു എങ്കിലും കണ്ണന്താനത്തെ അനുഗമിച്ച് ബിജെപി നേതാക്കള്‍ ആരും തന്നെ കൂടെയില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു