കേരളം

യുവതീ പ്രവേശനം സ്റ്റേ ചെയ്യാനാകില്ല ; തീരുമാനം എടുക്കേണ്ടത് ഭരണഘടനാബെഞ്ച്, കേസ് ജനുവരി 22 ന് മാത്രമേ പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : ശബരിമല യുവതി പ്രവേശന വിഷയം ജനുവരി 22 ന് മുമ്പ് പരിഗണിക്കില്ലെന്ന് സുപ്രിംകോടതി. അയ്യപ്പ ഭക്തന്മാരുടെ ദേശീയ കൂട്ടായ്മയുടെ അഭിഭാഷകനായ അഡ്വ. മാത്യു നെടുമ്പാറയാണ് വിഷയം ചീഫ് ജസ്റ്റിസ് കോടതിയുടെ മുമ്പാകെ മെന്‍ഷന്‍ ചെയ്തത്. ശബരിമലയിലെ സംഘര്‍ഷങ്ങളും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യണമെന്ന് മാത്യു നെടുമ്പാറ ആവശ്യപ്പെട്ടു. 

നട തുറന്നതിനാല്‍ യുവതി പ്രവേശന വിധിക്ക് സ്റ്റേ അനുവദിക്കുന്ന കാര്യം മാത്രം ഉടന്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യവും ചീഫ് ജസ്റ്റിസ് തള്ളി. കേസ് ജനുവരി 22 ന് മാത്രമേ പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. 

ഹര്‍ജി പരിഗണിക്കുന്ന ജനുവരി 22 ന് എല്ലാവരുടെയും വാദം കേള്‍ക്കും. ശബരിമലയുമായി ബന്ധപ്പെട്ട എന്ത് വിഷയവും ഇനി ഭരണഘടനാ ബെഞ്ചാവും പരിഗണിക്കുക. വിഷയത്തില്‍ എന്ത് തീരുമാനം എടുക്കേണ്ടതും അഞ്ചംഗ ഭരണഘടനാ ബെഞ്ചാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ 22 ന് വരികയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.  

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ 50 ഓളം റിവ്യൂ ഹര്‍ജികളും, നാല് റിട്ട് ഹര്‍ജികളുമാണ് സുപ്രിംകോടതിയിലുള്ളത്. നവംബര്‍ 13 ന് ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കുന്നത് ജനുവരി 22 ലേക്ക് മാറ്റുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ