കേരളം

ശബരിമലയെ ഇത്തരത്തിലാക്കുന്നവര്‍ക്ക് ഒരു വോട്ടും കിട്ടില്ല; മോശം രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നതെന്ന് ജി സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ശബരിമലയില്‍ ഏറ്റവും മോശമായ രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നതെന്ന് മന്ത്രി ജി സുധാകരന്‍. ശബരിമലയെ ഇത്തരത്തിലാക്കുന്നവര്‍ക്ക് ഒരു വോട്ടും കിട്ടുമെന്നു കരുതേണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. 

ശബരിമലയില്‍ വാക്കേറ്റവും കയ്യാങ്കളിയും നടത്താന്‍ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ധൈര്യപ്പെട്ടിട്ടില്ല. മറിച്ചു ചെയ്യുന്നവര്‍ വലിയ തരത്തില്‍ അനുഭവിക്കുമെന്ന് തന്റെ മനസാക്ഷി പറയുന്നു. ശബരിമലയില്‍ ഭക്തരെ അറസ്റ്റ് ചെയ്യുന്നില്ല. ബഹളമുണ്ടാക്കുന്നവരെയാകണം അറസ്റ്റ് ചെയ്തത്. അതിനെപ്പറ്റി അറിവില്ലെന്നും മന്ത്രി പറഞ്ഞു. 

ഭക്തര്‍ക്കു വേണ്ടിയാണു കോടികള്‍ മുടക്കി സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഭക്തര്‍ക്കു സംരക്ഷണമാണു ശബരിമലയില്‍ കൊടുക്കുന്നത്. ശബരിമലയില്‍ നടക്കുന്നതു കണ്ടാല്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസ്സിലാകും. ശബരിമലയില്‍ രാഷ്ട്രീയക്കാര്‍ വിശ്വാസികളായി എത്തുന്നതില്‍ വിരോധമില്ല. പക്ഷേ രാഷ്ട്രീയ അടിസ്ഥാനത്തില്‍ പോയാല്‍ അംഗീകരിക്കാനാവില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ വേദിയല്ല ശബരിമല. അവിടെ സമരം പാടില്ല. ശബരിമലയില്‍ കലാപവും ബഹളവുമുണ്ടാക്കുന്നവരെ പൊലീസ് കൊണ്ടുപോകുന്നുണ്ടാകാമെന്നും ജി സുധാകരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍