കേരളം

സര്‍ക്കുലര്‍ വിവാദം: ബിജെപിയില്‍ ചേരിപ്പോര് തുടരുന്നു; ശ്രീധരന്‍പിള്ള മറുപടി പറയണമെന്ന് ഒരുവിഭാഗം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ പേരിലുള്ള സര്‍ക്കാര്‍ പുറത്തായതിനെ കുറിച്ച് ബിജെപിയില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 15 വരെ ആസൂത്രണം ചെയ്ത് പരിപാടികളുടെ വിശദാംശങ്ങളാണ് പുറത്തായത്.

സംസ്ഥാന സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ബിജെപിയെ തിരിച്ചാക്രമിക്കാന്‍ ലഭിച്ച ആയുധമായാണ് സിപിഎം ഇതിനെ കാണുന്നത്. സര്‍ക്കുലറുമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ശബരിമലയില്‍ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആസൂത്രിതമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതിന് തെളിവായി എജി കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

സര്‍ക്കുലര്‍ പുറത്തുവിട്ടത് ബിജെപിയിലെ ഒരു വിഭാഗം നേതാക്കളാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ആതേസമയം ബിജെപി വക്താവ് എംഎസ് കുമാര്‍ ആരോപണം നിഷേധിച്ചു. സര്‍ക്കുലര്‍ സാധാരണരീതിയില്‍ പുറത്തിറക്കാറ് സംഘടനാ സെക്രട്ടറി എം ഗണേഷാണ്. പതിവിന് വിപരീതമായി എഎന്‍ രാധാകൃഷ്ണന്റെ പേരില്‍ പുറത്തുവന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ