കേരളം

ചത്തീസ്ഗഡില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്; കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച്

സമകാലിക മലയാളം ഡെസ്ക്

റായ്പുര്‍:  ഛത്തീസ്ഗഡില്‍ 72 മണ്ഡലങ്ങളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 18 മണ്ഡലങ്ങളില്‍ കഴിഞ്ഞ 12 നു വോട്ടെടുപ്പു നടന്നിരുന്നു. മുന്‍നിരനേതാക്കളെല്ലാം അവസാനഘട്ട പ്രചാരണത്തിനെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ബിജെപിയുടെ പ്രചാരണം നയിച്ചപ്പോള്‍, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനു വേണ്ടി ഇറങ്ങി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു 49 സീറ്റാണു ലഭിച്ചത്. കോണ്‍ഗ്രസിനു 39. ഇരുപാര്‍ട്ടികളുടെയും വോട്ടുവിഹിതത്തില്‍ 0.7 % മാത്രം വ്യത്യാസം. 4.3 % വോട്ട് ബിഎസ്പിക്കും ലഭിച്ചു. 

3 തവണയായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ 3ാം ശക്തിയായി അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസുണ്ട്. ബിഎസ്പി, സിപിഐ കക്ഷികളുമായി ചേര്‍ന്നു സഖ്യമുണ്ടാക്കിയാണു ജോഗിയുടെ രംഗത്തുള്ളത്. മര്‍വാഹിയില്‍ അജിത് ജോഗി ഇന്നു ജനവിധി തേടും.

ബിജെപി മന്ത്രിമാരായ ബ്രിജ് മോഹന്‍ അഗര്‍വാള്‍ (റായ്പുര്‍ സിറ്റി സൗത്ത്), രാജേഷ് മുനാത് (റായ്പുര്‍ സിറ്റി വെസ്റ്റ്), അമര്‍ അഗര്‍വാള്‍ (ബിലാസ്പുര്‍), ബിജെപി പ്രസിഡന്റ് ധരംലാല്‍ കൗശിക് (ബില്ഹ) തുടങ്ങിയവര്‍ ഇന്ന് ജനവിധി തേടും. 

മുഖ്യമന്ത്രി രമണ്‍ സിങ് ആദ്യഘട്ട മല്‍സരത്തിലാണ് ജനവിധി തേടിയത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭൂപേഷ് ബാഹല്‍ (പട്ടാന്‍), പ്രതിപക്ഷ നേതാവ് ടി. എസ്.സിങ് ദേവ് (അംബികാപുര്‍) എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസിലെ പ്രമുഖര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും