കേരളം

യുവതീപ്രവേശനമല്ല ശബരിമലയിലെ വിഷയം; തീര്‍ത്ഥാടനം സര്‍ക്കാര്‍ അട്ടിമറിക്കുന്നു, നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ചെന്നിത്തല 

സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട:  യുവതീ പ്രവേശനമല്ല ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. അതില്‍ നിന്നുള്ള ശ്രദ്ധ തിരിക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത് . 144 പിന്‍വലിക്കും വരെ യുഡിഎഫ് സമരവുമായി മുന്നോട്ട് പോകുമെന്ന്  അദ്ദേഹം പറഞ്ഞു. കലാപം സൃഷ്ടിച്ച് തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തന്‍മാരെ ബുദ്ധിമുട്ടിക്കുന്ന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. വിരി വയ്ക്കാനോ, കാണിക്ക ഇടാനോ പോലും സമ്മതിക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്. നിരോധനാജ്ഞ പിന്‍വലിക്കാതെ യുഡിഎഫ് സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

 ഭക്തജനങ്ങള്‍ക്ക് നീതിലഭിക്കാന്‍ നിരോധനാജ്ഞ ലംഘിക്കേണ്ടി വന്നാല്‍ അതിന് മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു