കേരളം

ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയും?; നിരോധനാജ്ഞ നടപ്പിലാക്കുന്നത് എങ്ങനെയെന്ന് ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. നിരോധനാജ്ഞ എങ്ങനെ നടപ്പിലാക്കുമെന്ന് ഹൈക്കോടതി ചോദിച്ചു. ഭക്തരെയും പ്രതിഷേധക്കാരേയും എങ്ങനെ തിരിച്ചറിയും. ഇത് ആര്‍ക്കൊക്കേ ബാധകമാണെന്നും ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് ചോദിച്ചു. ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെയുളള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. 

ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ഹിന്ദുപരിഷത്താണ് കോടതിയെ സമീപിച്ചത്. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഭരണഘടനയുടെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചു. ഇതിന് പുറമേ ശബരിമലയിലെ സമയക്കുറവ് സംബന്ധിച്ച് ഇടക്കാല അപേക്ഷയും ഹര്‍ജിക്കാര്‍ കോടതിയില്‍ നല്‍കി. 

നേരത്തെ സന്നിധാനത്ത് 48 മണിക്കൂര്‍ വരെ തങ്ങാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദര്‍ശനം നടത്തി ഉടന്‍ തിരിച്ചുപോകണമെന്നാണ് പൊലീസ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക നോട്ടീസും പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് നീ്ക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ ഇടക്കാല അപേക്ഷ നല്‍കിയത്. ഈ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ സംബന്ധിച്ച് വിവിധ ചോദ്യങ്ങള്‍ ഹൈക്കോടതി ഉന്നയിച്ചത്. കോടതിയില്‍ സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത