കേരളം

യുവതി പ്രവേശനമല്ല വിഷയം; ശബരിമലയെ തകർക്കാൻ കമ്യൂണിസ്റ്റ് പാർട്ടിയെ അനുവദിക്കില്ലെന്ന് ആർഎസ്എസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ശബരിമല വിഷയത്തില്‍ നടത്തുന്ന സമരം യുവതി പ്രവേശനത്തിനെതിരല്ലെന്ന് ആര്‍എസ്എസ്. ഇപ്പോള്‍ നടക്കുന്ന സമരത്തിന്റേയും പ്രതിഷേധത്തിന്റേയും അടിസ്ഥാനം യുവതി പ്രവേശിക്കണോ വേണ്ടയോ എന്നതല്ലെന്നും ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് വി ഗോപാലന്‍ കുട്ടി പറഞ്ഞു. യുവതി പ്രവേശന വിഷയമാണെന്ന് എല്ലാവരും വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ശബരിമലയെ തകര്‍ക്കാനുള്ള നിരീശ്വരവാദികളുടേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെയും ഗൂഢ പ്രവര്‍ത്തനത്തെ അംഗീകരിക്കാന്‍ കഴിയില്ല. അതിനെതിരെയാണ് സമരം. കോടതി വിധി നടപ്പാക്കാന്‍ ധൃതി കാണിക്കുന്നതിന് മുൻപ് തന്ത്രിയേയും രാജ കുടുംബത്തേയും കണ്ട് ആലോചനകള്‍ നടത്തണമായിരുന്നു. അവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് കോടതി വിധി നടപ്പാക്കേണ്ടതെന്നും ഗോപാലന്‍ കുട്ടി കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം