കേരളം

ശബരിമല:സര്‍ക്കാരിന് ന്യൂനപക്ഷ പിന്തുണ ലഭിക്കുമെന്നത് മലര്‍ പൊടിക്കാരന്റെ സ്വപ്‌നം മാത്രമെന്ന് കുഞ്ഞാലിക്കുട്ടി 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബാബറി മസ്ജിദിനെ ശബരിമലയോട് താരതമ്യം ചെയ്യേണ്ടതില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം പി. ന്യൂനപക്ഷങ്ങള്‍ പമ്പരവിഡ്ഡികളാണെന്നാണ് ചിലര്‍ കരുതുന്നത്. ശബരിമല വിവാദത്തിലെ സര്‍ക്കാര്‍ നിലപാട് ന്യൂനപക്ഷ പിന്തുണ കിട്ടാന്‍ സഹായിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഇത് മലര്‍ പൊടിക്കാരന്റെ സ്വപ്‌നം മാതമാണ്. ആദ്യം ഉറച്ചനിലപാടില്‍ നിന്നവര്‍ ഇപ്പോള്‍ സാവകാശം തേടിയത് എന്തിനാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. 

സന്നിധാനത്തെ രാഷ്ട്രീയ കളമാക്കി ബിജെപിയെ വളര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. വര്‍ഗീയ വിഷം ഇളക്കി വോട്ടാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമം. പൊതു സമൂഹം പ്രതികരിക്കേണ്ട സമയമാണിതെന്നും കുഞ്ഞാലിത്തുട്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ