കേരളം

ശബരിമലയില്‍ അല്ലാതെ മറ്റെവിടെയുണ്ട് ഇത്തരം കരിനിയമങ്ങള്‍; പിണറായിക്കെതിരെ ആഞ്ഞടിച്ച് സുകുമാരന്‍നായര്‍

സമകാലിക മലയാളം ഡെസ്ക്

പന്തളം: തീര്‍ത്ഥാടകരെ ഭയപ്പെടുത്തുന്ന കരിനിയമങ്ങള്‍ ശബരിമലയില്‍ നിന്ന് മാറ്റണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. ഇന്ത്യയില്‍ ഒരു ക്ഷേത്രത്തിലുമില്ലാത്ത നിയമങ്ങളാണ് ശബരിമലയില്‍ നടപ്പാക്കുന്നത്. പുണ്യസങ്കേതത്തില്‍ 144 പ്രഖ്യാപിക്കുന്നത് തെറ്റാണ്. അത് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭക്തര്‍ക്ക് ഭയമില്ലാതെ ദര്‍ശനം നടത്താനും ശരണം വിളിക്കാനും കഴിയണം. ഇപ്പോള്‍ രണ്ട് തരം ഭക്തന്‍മാരാണ് ഇവിടെയെത്തുന്നത്. ആചാരങ്ങളെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയെത്തുന്നവരും അല്ലാത്തവരും. യഥാര്‍ത്ഥ വിശ്വാസികള്‍ക്കൊപ്പമാണ് എന്‍എസ്എസ്. എന്‍എസ്എസ് നിലപാടില്‍ നിന്നുമാറുന്നു എന്നുവരുന്നത് വ്യാജുപ്രചാരണം മാത്രമാണ്. പന്തളം കൊട്ടാരത്തിന്റെ പ്രവര്‍ത്തനത്തില്‍ വിശ്വാസമുള്ളതുകൊണ്ടാണ് കൊട്ടാരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം