കേരളം

കമ്യൂണിസ്റ്റുകാര്‍ ദൈവവിശ്വാസികള്‍, അന്ധവിശ്വാസികളല്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കമ്യൂണിസ്റ്റുകാര്‍ ദൈവവിശ്വാസികളാണെന്നും അന്ധവിശ്വാസികളല്ലെന്നും സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍. അവര്‍ എവിടെയും ആരാധാനാലയം തകര്‍ക്കാന്‍ പോയിട്ടില്ല. കേരളീയന്‍ സ്മാരകസമിതിയും കെജിഒഎഫും ചേര്‍ന്ന് നടത്തിയ ഐവി ശശാങ്കന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമലയുടെ പേരില്‍ വര്‍ഗീയ കലാപമുണ്ടാക്കി, കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും പന്ന്യന്‍ ആരോപിച്ചു.  സുപ്രീം കോടതി വിധിയെ ദുര്‍വ്യാഖ്യാനിച്ച് അത് സംസ്ഥാന സര്‍ക്കാരിനും എല്‍ഡിഎഫിനും എതിരായി തിരിച്ച് വിടാനാണ് ശ്രമം. കോടതി വിധി നടപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നേരത്തെ ഹൈക്കോടതി വിധിയുണ്ടായപ്പോഴും ഇപ്പോള്‍ സുപ്രീം കോടതി വിധി വന്നപ്പോഴും സര്‍ക്കാര്‍ അതാണ് ചെയ്യുന്നത്. നമ്മുടെ നവോത്ഥാന മൂല്യങ്ങളെ പിറകോട്ട് നയിക്കാന്‍ കേന്ദ്രഭരണകൂടം പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ കോണ്‍ഗ്രസ് അതിന് കൂട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസ് ഇതിന് വലിയ വിലനല്‍കേണ്ടി വരുമെന്നും പന്ന്യന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍