കേരളം

ഗവര്‍ണറാകുമോയെന്ന് അറിയില്ല; ബിജെപി നേതാക്കാള്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് സെന്‍കുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: താന്‍ ഗവര്‍ണറാകുമോയെന്ന  കാര്യം അറിയില്ലെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളും ദേവസ്വം ബോര്‍ഡുകളും വിശ്വാസികളുടെ കൈകളിലെത്തിക്കാന്‍ കേന്ദ്രം നിയമ നിര്‍മാണം നടത്തണം എന്നാവശ്യപ്പെടാനാണു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതെന്ന് സെന്‍കുമാര്‍ പറഞ്ഞു. 

താന്‍ ഗവര്‍ണര്‍ ആകുമോ, മറ്റെന്തെങ്കിലും ആകുമോ എന്നൊന്നും അറിയില്ല. ബിജെപി നേതാക്കളാരും ഇത്തരം കാര്യമൊന്നും സംസാരിച്ചിട്ടുമില്ല. ഉടനെ ഡല്‍ഹിക്കു പോകുന്നുമില്ല. താന്‍ സുപ്രീം കോടതിയില്‍ ജയിച്ച കേസ് സംബന്ധിച്ചു ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു ക്‌ളാസെടുക്കാന്‍ അടുത്ത ദിവസം ഹൈദരാബാദ് പൊലീസ് അക്കാദമിയിലേക്കു പോകുന്നുണ്ട്.

അവിശ്വാസികള്‍ വിശ്വാസികളുടെ ക്ഷേത്രം ഭരിക്കുന്നതു ശരിയല്ല. ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു നിയമം കൊണ്ടുവരാന്‍ അധികാരമുണ്ട്. ദേവസ്വം ബോര്‍ഡുകളുടെ ഭരണം കേന്ദ്ര നിയമത്തിലൂടെ ക്രമീകരിക്കണം.

അതിന്റെ വിശദാംശം രേഖാമൂലം അമിത്ഷായ്ക്കു കൈമാറിയിട്ടുണ്ട്. അതല്ലാതെ മറ്റൊരു കാര്യവും ചര്‍ച്ച ചെയ്തിട്ടില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. സെന്‍കുമാര്‍ ഗവര്‍ണറാകുമെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ