കേരളം

പ്രകോപനം ഉണ്ടായാലും പൊലീസ് മാന്യത വിടരുത്‌; മാന്യമായ പെരുമാറ്റം ഉറപ്പ് വരുത്താന്‍ സര്‍ക്കുലര്‍ ഇറക്കിയാല്‍ പോരെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  പൊലീസ് പ്രൊഫഷണല്‍ സേനയാണെന്നും അങ്ങേയറ്റത്തെ പ്രകോപനം ഉണ്ടായാലും മാന്യത വിട്ട് പെരുമാറുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും  ഡിജിപിയോട് ഹൈക്കോടതി. ഏതുവിധത്തിലുള്ള സമ്മര്‍ദ്ദവും അലട്ടലും അതിജീവിച്ച് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന പൊലീസിനെയാണ് പരിഷ്‌കൃത സമൂഹത്തിന് ആവശ്യമെന്നും കോടതി വ്യക്തമാക്കി. 

 പൊലീസിന്റെ  ഭാഗത്ത് നിന്ന് മാന്യമല്ലാത്ത പെരുമാറ്റം ഉണ്ടായാല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടും. പൊലീസ് പീഡകരും വേട്ടക്കാരുമാണെന്ന കൊളോണിയല്‍ സങ്കല്‍പ്പം നീക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. മാന്യമായ പെരുമാറ്റം ഉറപ്പ് വരുത്താന്‍ സര്‍ക്കുലര്‍ ഇറക്കിയാല്‍ മാത്രം പോര കര്‍ശനമായ പരിശോധന ഏര്‍പ്പെടുത്തണമെന്നും ഡിജിപിയോട് കോടതി ആവശ്യപ്പെട്ടു. 

 തൃപ്പൂണിത്തുറ സ്റ്റേഷനില്‍ പീഡനം ഏല്‍ക്കേണ്ടി വന്നതായി ആരോപിച്ച് കൊച്ചി സ്വദേശികളായ സിദ്ധിഖ് ബാബു, ഷമീമ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഈ ഉത്തരവിട്ടത്. കൊല്ലത്ത് വച്ച് നടന്ന സംഭവത്തെ കുറിച്ച് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ മാനസികമായി പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ഹര്‍ജിക്കാര്‍ കോടതിയെ ബോധിപ്പിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി