കേരളം

ശബരിമല ഡ്യൂട്ടി മടുത്തു; മടങ്ങണമെന്ന് 2 ഐപിഎസ് ഉദ്യോഗസ്ഥര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അധിക്ഷേപവും ഭീഷണിയും സഹിച്ച് ശബരിമല ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും മടക്കിവിളിക്കണമെന്നും 2 ഐപിഎസ് ഉദ്യോഗസ്ഥര്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. നാല് ഘട്ടമായുള്ള സുരക്ഷ ചുമതലയില്‍ മിക്കവാറും എല്ലാ ഐജിമാരെയും ഡിഐജിമാരെയും എസ്പിമാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സംഘത്തിന് 15 ദിവസമാണ് ഡ്യൂട്ടി. അതിനാല്‍ ആരെയും മടക്കി വിളിക്കാന്‍ സാധ്യതയില്ല.

ഐജിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത്, വിജയ് സാക്കറെ, എസ്പിമാരായ യതീഷ ചന്ദ്ര, ഹരിശങ്കര്‍, ശിവ വിക്രം, പ്രതീഷ് കുമാര്‍ എന്നിവരാണ് സമൂഹമാധ്യമങ്ങളിലൂടെ ഏറെ വിമര്‍ശനം നേരിടുന്നത്. അതേസമയം ചിത്തിക ആട്ടത്തിരുന്നാളിന് മുന്‍കൂര്‍ അവധിയെടുത്ത  ഓഫീസര്‍മാരുണ്ട്. ഇത്തവണയും ആദ്യഘട്ട ഡ്യൂട്ടിയില്‍ നിന്ന് ഒഴിവായ അവര്‍ പക്ഷെ, അടുത്ത ഘട്ടങ്ങളില്‍ ശബരിമലയില്‍ എത്തേണ്ടി വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു