കേരളം

സന്നിധാനത്തെ സംഘര്‍ഷം ; കെ സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും

സമകാലിക മലയാളം ഡെസ്ക്

 പത്തനംതിട്ട: ചിത്തിരയാട്ട വിശേഷ പൂജയുടെ സമയത്ത് സന്നിധാനത്ത് സംഘര്‍ഷം ഉണ്ടാക്കിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ റാന്നി കോടതിയില്‍ ഹാജരാക്കും. മകന്റെ കുട്ടിയുടെ ചോറൂണിനെത്തിയ തൃശ്ശൂര്‍ സ്വദേശിയായ ലളിതയെ ആക്രമിച്ച കേസില്‍ സുരേന്ദ്രനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തിയിരുന്നു. 

ഈ കേസുമായി ബന്ധപ്പെട്ട് ഇലന്തൂര്‍ സ്വദേശി സൂരജിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റും സന്നിധാനത്തെ അന്നത്തെ സംഭവ വികാസങ്ങളും കണക്കിലെടുത്ത സുരേന്ദ്രനെ കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു.  ഈ കേസില്‍ കോടതി ഇന്ന് ജാമ്യം അനുവദിച്ചാലും കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റില്‍ ജാമ്യം ലഭിക്കാതെ സുരേന്ദ്രന് പുറത്ത് കടക്കാനാവില്ല.

 സന്നിധാനത്ത് സംഘര്‍ഷമുണ്ടാക്കിയ കേസില്‍ കെ സുരേന്ദ്രനെ കൂടാതെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി, വിവി രാജേഷ്, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആര്‍ രാജേഷ്, യുവമോര്‍ച്ച നേതാവ് പ്രകാശ് ബാബു എന്നിവരും പ്രതികളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍

സാം പിത്രോദ രാജിവെച്ചു

മലയാളികളെ വിസ്മയിപ്പിച്ച സംഗീത് ശിവന്‍ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ