കേരളം

ഓട്ടോ, ടാക്‌സി നിരക്ക് അടുത്തമാസം കൂട്ടും; മിനിമം ചാര്‍ജ്ജ് 25 രൂപയാക്കിയേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓട്ടോറിക്ഷ, ടാക്‌സി നിരക്കുകള്‍ അടുത്ത മാസം വര്‍ധിപ്പിക്കും. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് 20 രൂപയില്‍ നിന്ന് 25 രൂപയും ടാക്‌സി നിരക്ക് 150 രൂപയില്‍ നിന്ന് 175 രൂപയായും വര്‍ധിപ്പിക്കാനാണ് ആലോചന.

ഓട്ടോറിക്ഷാ മിനിമം ചാര്‍ജ്ജ് 20ല്‍ നിന്ന് 30 ആക്കണമെന്നും ടാക്‌സി നിരക്ക് 150ല്‍ നിന്ന് 200 ആക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. കിലോമീറ്റര്‍ നിരക്ക്  ഓട്ടോയ്ക്ക് 12 രൂപയായും ടാക്‌സിക്ക് 15 രൂപയായും നിശ്ചയിക്കണമെന്നും ശുപാര്‍ശയുണ്ട്.

അതേസമയം ബസ്സ് ചാര്‍ജ്ജ് വര്‍ധന സംബന്ധിച്ച് കമ്മറ്റി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും  റിപ്പോര്‍ട്ട് എന്ന് ലഭിക്കുമെന്ന് സൂചനയില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'