കേരളം

ഗൃഹോപകരണങ്ങള്‍ക്ക് വമ്പന്‍ ഓഫറുമായി കുടുംബശ്രീ

സമകാലിക മലയാളം ഡെസ്ക്

കാക്കനാട് : പ്രളയബാധിതര്‍ക്ക് ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് സ്വന്തമാക്കാന്‍ അവസരം. കുടുംബശ്രീ ആവിഷ്‌കരിച്ച റീസര്‍ജന്റ് കേരള വായ്പാ പദ്ധതി ഗുണഭോക്താക്കള്‍ക്കാണ്  വിപണി വിലയില്‍നിന്നും 40 മുതല്‍ 50 ശതമാനംവരെ വിലക്കുറവില്‍ ഗൃഹോപകരണങ്ങള്‍ ലഭിക്കുക. 

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമായുള്ള ധാരണപ്രകാരമാണ് പ്രമുഖ നിര്‍മാതാക്കളുടെ ഉല്‍പ്പന്നങ്ങള്‍ പകുതിയോളം വിലക്കുറവില്‍ പൊതുജനങ്ങളിലെത്തിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.പി.ഗീവര്‍ഗ്ഗീസ് പറഞ്ഞു.  

മിക്‌സര്‍ ്രൈഗന്റര്‍, ഗ്യാസ് സ്റ്റൗ, കുക്കര്‍, ്രൈഫ പാന്‍, ഫാന്‍, വാട്ടര്‍ പ്യൂരിഫയര്‍, കിടക്ക, വാഷിങ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങളാണ് ലഭ്യമാക്കുക.  പറവൂര്‍, കളമശ്ശേരി, പാലാരിവട്ടം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ തെരഞ്ഞെടുത്ത കടകള്‍ വഴിയാണ് വിതരണം.  കടകളുടെ ലിസ്റ്റ് കുടുംബശ്രീ നല്‍കും.  താല്‍പര്യമുള്ള കമ്പനിയുടെ  ഉല്‍പ്പന്നം ഗുണഭോക്താവിന് തെരഞ്ഞെടുക്കാം. ഒരു തരത്തിലുള്ള ഒരുല്‍പ്പന്നമേ വാങ്ങാവൂ.  

 അര്‍ഹരായ അംഗങ്ങള്‍ക്ക് ഹോളോഗ്രാം പതിച്ച ഡിസ്‌കൗണ്ട് കാര്‍ഡ്  നല്‍കും.  കാര്‍ഡുപയോഗിച്ചാണ് ഗൃഹോപകരണങ്ങള്‍ വാങ്ങേണ്ടത്.  ഇവയുടെ ജില്ലാതല വിതരണോദ്ഘാടനം  നവംബര്‍ അവസാനവാരം നടത്തുമെന്നും ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.  ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതിനുശേഷം ഗുണഭോക്താവ് ഡിസ്‌കൗണ്ട് കാര്‍ഡ് കുടുംബശ്രീ സി.ഡി.എസ്സിനെ തിരികെ ഏല്‍പ്പിക്കണം.  പദ്ധതിയുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി