കേരളം

'തലയ്ക്ക് വെളിവില്ലാത്ത എല്ലാ ജഡ്ജിമാരുടെയും വിധി അംഗീകരിക്കേണ്ടതില്ല'; ഷാജിയുടെ അയോഗ്യതയില്‍ ഹൈക്കോടതിയെ അധിക്ഷേപിച്ച് മുസ്‌ലിം ലീഗ് എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: എംഎല്‍എ സ്ഥാനത്ത് നിന്നും കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരെ മുസ്‌ലിം ലീഗ് എംഎല്‍എ പി.കെ ബഷീര്‍. ഷാജിക്ക് എതിരായ വിധിക്ക് പിറകില്‍ കള്ളക്കളിയാണ്. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ എല്ലാ വിധിയും നടപ്പാക്കേണ്ടതിലെന്ന് ഏറനാട് എംഎല്‍എയായ ബഷീര്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഴീക്കോട് എംഎല്‍എയായ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. തെരഞഞെടുപ്പില്‍ മത്സരിക്കുന്നതിന് ആറു വര്‍ഷം വിലക്കും കല്‍പ്പിച്ചിട്ടുണ്ട്. ഇത് ചോദ്യം ചെയ്ത് ഷാജി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഉടനെ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. 

എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത് സ്‌റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് നീട്ടണമെന്ന കെ.എം ഷാജിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. പതിനഞ്ച് ദിവസത്തേക്കായിരുന്നു സ്റ്റേ.  സ്‌റ്റേ നീട്ടണമെന്ന ഷാജിയുടെ ഹര്‍ജി കോടതി തീര്‍പ്പാക്കി. തുടര്‍ ഉത്തരവിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍