കേരളം

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഒന്‍പതംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വാഹനങ്ങളിലായാണ് പ്രതിഷേധക്കാരെത്തിയത്. 

ബിജെപി സംസ്ഥാന സെക്രട്ടറി വികെ സജീവന്റെ നേതൃത്വത്തിലാണ് പ്രതിഷേധക്കാരെത്തിയത്. ശരണം വിളികളുമായി നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഇവര്‍ പോകുകയായിരുന്നു. നോട്ടീസില്‍ ഒപ്പുവെച്ചാല്‍ മാത്രമേ കയറ്റിവിടാനാകൂ, ദര്‍ശനം നടത്തി ആറുമണിക്കൂറിനകം മടങ്ങണം തുടങ്ങിയ നിബന്ധനകള്‍ പൊലീസ് മുന്നോട്ടുവെച്ചു. എന്നാല്‍ നോട്ടീസില്‍ ഒപ്പുവെക്കാനും, കൈപ്പറ്റാനും ഇവര്‍ വിസമ്മതിച്ചു. 

നോട്ടീസ് കൈപ്പറ്റില്ലെന്നും, നിരോധനാജ്ഞ ലംഘിക്കുന്നതായും അറിയിച്ച് ഇവര്‍ ശരണം വിളി തുടരുകയായിരുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുന്നതായി പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത ഇവരെ ഇലവുങ്കലേയ്ക്ക് കൊണ്ടുപോയി. തുടര്‍ന്ന് പെരിനാട് സ്റ്റേഷനിലെത്തിച്ചു. ഇരുമുടിക്കെട്ടുമായാണ് ഇവര്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത