കേരളം

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഇരട്ടത്താപ്പ് അരുത്: പി.കെ ശശിക്ക് എതിരെ നടപടി വേണമെന്ന് കേന്ദ്രനേതൃത്വത്തിന് വിഎസിന്റെ കത്ത് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന പി.കെ ശശി എംഎല്‍എയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ സിപിഎം
കേന്ദ്രനേതൃത്വത്തിന് കത്തു നല്‍കി. സ്ത്രീ പീഡന പരാതിയില്‍ നടപടി വൈകുന്നതില്‍ അതൃപ്തിയുണ്ടെന്ന് വിഎസ് കത്തില്‍ വ്യക്തമാക്കി. 

വിഷയം നാളെ പാര്‍ട്ടി സംസ്ഥാന സമിതി പരിഗണിക്കാനിരിക്കെയാണ് വിഎസന്റെ നീക്കം. സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണത്തില്‍ ഇരട്ടത്താപ്പ് ഉണ്ടാകരുത്. പീഡന പരാതിയില്‍ വിട്ടുവീഴ്ച ചെയ്യുന്നത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നല്‍കിയ കത്തില്‍ പറയുന്നു. പാര്‍ട്ടിയുടെ കാല്‍നട പ്രചരണ ജാഥയില്‍ ശശിയെ ജാഥാ ക്യാപ്ടനായി നിോഗിച്ചതിലും വിഎസ് അതൃപ്തി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍