കേരളം

അന്തരീക്ഷ മലിനീകരണം വര്‍ദ്ധിക്കും: കൂടുതല്‍ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നത് അംഗീകരിക്കില്ലെന്ന് ഗതാഗത മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൂടുതല്‍ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. അന്തരീക്ഷ മലിനീകരണം കൂട്ടാന്‍ തീരുമാനം കാരണമാകുമെന്ന് ശശീന്ദ്രന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നീക്കം ഹരിതട്രിബ്യൂണല്‍ വിധിക്ക് എതിരാണ്.
തീരുമാനത്തില്‍ നിന്ന് പിന്‍മാറണം എന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

മാഹിയുള്‍പ്പെടെ കേരളത്തില്‍ 1731പെട്രോള്‍ പമ്പുകള്‍ തുറക്കാന്‍ പൊതുമേഖല എണ്ണ കമ്പനികള്‍ക്ക് കേന്ദ്രം അനുമതി നല്‍കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഗ്രാമീണ മേഖല 771 എണ്ണവും അര്‍ബന്‍, സെമി അര്‍ബന്‍ ഉള്‍പ്പെടുന്ന റെഗുലര്‍ വിഭാഗത്തില്‍ 960 പമ്പുകളുമാണ് ഐഒസിഎല്‍, എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നിവ അനുവദിക്കുക. ലളിതമായ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അപേക്ഷ നല്‍കാമെന്ന് സ്‌റ്റേറ്റ് റീട്ടെയില്‍ ഹെഡ് (ഐഒസി) നവീന്‍ ചരണ്‍ പറഞ്ഞു. നാലര വര്‍ഷത്തിനു ശേഷമാണു സംസ്ഥാനത്തു പമ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്.

പുതിയ പമ്പുകള്‍ കൂടുതല്‍ എറണാകുളം ജില്ലയിലും (275) കുറവു വയനാട്ടിലുമാണ് (33). മാഹിയില്‍ 5 പമ്പ് അനുവദിക്കും. 10ാം ക്ലാസ് ജയിച്ച 21നും 60നും ഇടയിലുളളവര്‍ക്കു അപേക്ഷിക്കാം. എന്‍ആര്‍ഐകള്‍ക്കു അപേക്ഷിക്കാന്‍ കഴിയില്ല. ഭൂമിയില്ലാത്തവര്‍ക്കും അപേക്ഷിക്കാം. ആവശ്യപ്പെടുമ്പോള്‍ ഭൂമി ലഭ്യമാക്കിയാല്‍ മതി.തിരഞ്ഞെടുക്കപ്പെടുന്നവര്‍ മാത്രം യോഗ്യത രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും. നറുക്കെടുപ്പ് കംപ്യൂട്ടര്‍വല്‍ക്കരിച്ചിട്ടുണ്ട്. വെബ്‌സൈറ്റ്– – www.pterolpumpdealerchayan.in.  അവസാന തീയതി ഡിസംബര്‍ 24ആണ്.

റൂറലില്‍ 30 ലക്ഷവും അര്‍ബനില്‍ 40 മുതല്‍ 75 ലക്ഷം രൂപ വരെയുമാണ് പുതിയ പമ്പിന് നിക്ഷേപം. അര്‍ബന്‍ വിഭാഗത്തില്‍ ഉപവിഭാഗങ്ങള്‍ക്കനുസരിച്ചു നിക്ഷേപത്തുകയില്‍ വ്യത്യാസം വരുമെന്നു ബിപിസിഎല്‍ സ്‌റ്റേറ്റ് ഹെഡ് (റിട്ടെയില്‍) പി.വെങ്കിട്ടരാമന്‍, ചീഫ് റീജനല്‍ മാനേജര്‍ (എച്ച്പിസിഎല്‍) സറബ്ജിത്ത് സിങ് എന്നിവര്‍ പറഞ്ഞു. 2005 പമ്പുകളാണു ഇപ്പോള്‍ സംസ്ഥാനത്തുളളത്. രാജ്യത്ത് പ്രതിവര്‍ഷം പെട്രോളിന് 8 ശതമാനവും ഡീസലിനു 4 ശതമാനവും വില്‍പന വര്‍ധനയാണുളളത്.എന്നാല്‍ കേരളത്തില്‍ പ്രളയം മൂലം ഡീസല്‍ വില്‍പന 3% കുറഞ്ഞിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ ഡീസല്‍ വിലകുറഞ്ഞതും ടൂറിസം രംഗത്തുണ്ടായ മാന്ദ്യവുമാണു ഡീസല്‍ വില്‍പന കുറയാന്‍ കാരണം.പെട്രോള്‍ വില്‍പനയില്‍ 4% വര്‍ധനവുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു