കേരളം

എൽഡിഎഫ് അവിശ്വാസത്തിന് കോൺ​ഗ്രസ് കൗൺസിലറുടെ പിന്തുണ ; തൃക്കാക്കരയിൽ യുഡിഎഫ് വൈസ് ചെയർമാൻ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : തൃക്കാക്കര നഗരസഭയില്‍ യുഡിഎഫിന്റെ വൈസ് ചെയർമാൻ പുറത്ത്. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായതോടെയാണ് വൈസ് ചെയർമാൻ സാബു ഫ്രാൻസിസ് പുറത്തായത്. കോൺ​ഗ്രസ് വനിതാ കൗൺസിലർ ഷീല ചാരു ഇടതുപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെയാണ്, ന​ഗരസഭയിൽ ഭരണമാറ്റത്തിന് കളമൊരുങ്ങിയത്. 

അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നത്.  എന്നാല്‍ വിപ്പ് കൈപ്പറ്റാതെ  കോൺ​ഗ്രസ് വനിതാ കൗണ്‍സിലര്‍ ഷീല ചാരു മുങ്ങിനടക്കുകയായിരുന്നു. ഇവരെ നേരിട്ട് വിപ്പ് നല്‍കാനാകാത്തതോടെ, വീട്ടിലെത്തി ഭര്‍ത്താവിനെ വിപ്പ് ഏല്‍പ്പിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി അടക്കമുള്ളവര്‍ മടങ്ങുകയായിരുന്നു. 43 അം​ഗ ന​ഗരസഭയിൽ ഒരംഗത്തിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നടത്തിയിരുന്നത്. 

കോൺ​ഗ്രസ് അം​ഗമായ കൗൺസിലർ ഷീല ചാരുവിന് ന​ഗരസഭ ചെയർപേവ്സൺ സ്ഥാനമാണ് എൽഡിഎഫ് വാ​ഗ്ദാനം ചെയ്തിരുന്നത്. വിപ്പ് ലംഘിച്ചതുമൂലമുള്ള അയോ​ഗ്യതയിൽ നിന്നും രക്ഷ തേടിയാണ് ഷീല വിപ്പ് കൈപ്പറ്റാതിരുന്നതെന്നാണ് റിപ്പോർട്ട്. ന​ഗരസഭ ചെയർപേഴ്സൺ എംടി ഓമനക്കെതിരെയും ഇടതുപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിലും വോട്ടെടുപ്പുണ്ടാകും. 

ഇതിനെയും ഷീല പിന്തുണയ്ക്കുന്ന പക്ഷം ന​ഗരസഭ ഭരണം വീണ്ടും ഇടതുപക്ഷത്തിന്റെ കൈയിലെത്തും. നേരത്തെ എല്‍ഡിഎഫായിരുന്നു തൃക്കാക്കര മുനിസിപ്പാലിറ്റി ഭരിച്ചിരുന്നത്. എന്നാല്‍ സ്വതന്ത്രനെ കൂടെക്കൂട്ടി കോണ്‍ഗ്രസ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. ചെയര്‍പേഴ്‌സണ്‍ സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ് നഗരസഭയിലേത്. നിലവിലെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ ടി എല്‍ദോയ്ക്ക് വൈസ് ചെയര്‍മാന്‍ പദവി, സ്വതന്ത്രന്‍ എം എം നാസറിന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം എന്നിങ്ങനെയാണ് എല്‍ഡിഎഫില്‍ ഭരണം തിരിച്ചുപിടിക്കാനുള്ള പാക്കേജ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത