കേരളം

കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ നാളെ വൈകീട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ജനതാദള്‍ എസ് നേതാവ് കെ കൃഷ്ണന്‍കുട്ടി മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകീട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞ ചടങ്ങ്. രാജ്ഭവനില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുക. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരം മാത്യു ടി തോമസ് രാജിവെച്ചതോടെയാണ് കൃഷ്ണന്‍കുട്ടിക്ക് മന്ത്രിയാകാന്‍ അവസരം ലഭിച്ചത്. 

മാത്യു ടി തോമസ് കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പ് തന്നെയാണ് കെ കൃഷ്ണന്‍ കുട്ടിക്ക് ലഭിക്കുക. ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയാണ് മുതിര്‍ന്ന നേതാവായ കെ കൃഷ്ണന്‍കുട്ടി. ആദ്യമായാണ് കൃഷ്ണന്‍കുട്ടി മന്ത്രിയാകുന്നത്. 

വെള്ളിയാഴ്ച ബംഗലൂരുവില്‍ ചേര്‍ന്ന ജെഡിഎസ് ദേശീയ നേതൃയോഗത്തിലാണ് മന്ത്രിമാറ്റത്തില്‍ തീരുമാനമായത്. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിപദം മാറാന്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണയുണ്ടായിരുന്നു എന്നും അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയെ മാറ്റുന്നതെന്നും ജെഡിഎസ് നേതാവ് ഡാനിഷ് അലി വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍